ആ രഹസ്യം മമ്മൂക്കയോട് പറഞ്ഞിട്ടില്ല, അതിന് മുന്‍പ് സച്ചി പോയി: പൃഥ്വിരാജ്

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി. ഇടുപ്പെല്ലു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സച്ചിയുടെ മരണം.

സുഹൃത്തായ സേതുവുമായി ചേര്‍ന്ന് എഴുതിയ ‘ചോക്ലേറ്റ്’ ആയിരുന്നു സച്ചിയുടെ ആദ്യ സിനിമ റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകളാണ് സച്ചിയും സേതുവും ചേര്‍ന്നെഴുതിയത്.

ഡബിള്‍സിനു ശേഷം ഇരുവരും പിരിഞ്ഞു. പിന്നാലെ ജോഷി സംവിധാനം ചെയ്ത ‘റണ്‍ ബേബി റണ്‍’ ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. അത് സൂപ്പര്‍ഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഇതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി സച്ചി തൂലിക ചലിപ്പിച്ചു. പിന്നാലെ ‘അയ്യപ്പനും കോശിയും’ എന്ന ഹിറ്റ് സിനിമ മലയാൡകള്‍ക്ക് സമ്മാനിച്ചു.

സച്ചി മനസില്‍ കണ്ട ചില സിനിമകളെ കുറിച്ചും മമ്മൂട്ടിയോട് പറയാതെ വെച്ച ഒരു രഹസ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

‘അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് ഏത് അംഗീകാരവും പുരസ്‌കാരവും ലഭിക്കുമ്പോഴും ആ സിനിമയെ കുറിച്ച് ആരെങ്കിലും ഒരു അഭിപ്രായം പറയുമ്പോഴും സത്യത്തില്‍ ഒരു സങ്കടത്തോടെയാണ് അത് ഏറ്റുവാങ്ങുകയോ കേള്‍ക്കുകയോ ഒക്കെ ചെയ്യാറ്. അതിന്റെ കാരണം ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ. സച്ചി!.

ആ സിനിമയില്‍ നിന്ന് നയന്‍താരയും പൃഥ്വിരാജും പിന്മാറി, ഞാന്‍ ഇടപെട്ട് മാറ്റിയെന്നാണ് പൃഥ്വി കരുതിയത്: സിബി മലയില്‍

അയ്യപ്പനും കോശിക്കും ലഭിക്കുന്ന ഏത് പുരസ്‌കാരവും സച്ചിക്കുള്ള പുരസ്‌കാരമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇനി ഞാന്‍ എത്ര തന്നെ സിനിമകള്‍ ചെയ്താലും എത്ര വലിയ വിജയങ്ങള്‍ കൈവരിക്കാനുള്ള ഭാഗ്യം ഉണ്ടായാലും എന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സച്ചിയെ മാറ്റി നിര്‍ത്തി സംസാരിക്കാന്‍ കഴിയില്ല.

എനിക്ക് നഷ്ടപ്പെട്ടത് സിനിമാ മേഖലയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കൂടിയാണ്. അയ്യപ്പനും കോശിയും റിലീസായി അതിന്റെ വിജയാഘോഷ വേളയില്‍ സച്ചി അടുത്തത് വിലായത്ത് ബുദ്ധ എന്ന സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞു. അതിനെ കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.

എന്റെ ആ കഥാപാത്രം അയ്യപ്പ ബൈജു പോലെ ആവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ആസിഫ് അലി

ഞാന്‍ വിലായത്ത് ബുദ്ധയുടെ ആദ്യത്തെ എഡിറ്റ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. സച്ചിയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തു. വിലായത്ത് ബുദ്ധയ്ക്ക് ശേഷം മമ്മൂക്കയെ നായകനാക്കി ഞാനും കൂടി അഭിനയിക്കുന്ന ബ്രിഗന്റ് എന്ന സിനിമയുടെ പ്ലാനിങ്ങിലായിരുന്നു സച്ചി. മമ്മൂക്കയോട് പറഞ്ഞിട്ടില്ല. അതിന് മുന്‍പ് സച്ചി നമ്മളെ വിട്ടുപോയി,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about Director Sachy and Mammootty

Exit mobile version