മമ്മൂട്ടിയുമൊത്തൊരു സിനിമ ചെയ്തിട്ട് മുപ്പത് വർഷമായി, അതിന് കാരണമുണ്ട്: സിബി മലയിൽ

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.

ആ രഹസ്യം മമ്മൂക്കയോട് പറഞ്ഞിട്ടില്ല, അതിന് മുന്‍പ് സച്ചി പോയി: പൃഥ്വിരാജ്
മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു തനിയാവർത്തനം. എന്നാൽ മൂപ്പത് വർഷത്തോളമായി മമ്മൂട്ടിയും സിബി മലയിലും ഒന്നിച്ചൊരു ചിത്രം വന്നിട്ട്. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. മമ്മൂട്ടിയോടൊപ്പം ഇനിയൊരു സിനിമ ചെയ്യുകയാണെങ്കിൽ അത്രയും മികച്ച കഥയാവണമെന്നും മമ്മൂട്ടിയോടൊപ്പം ചില സിനിമകൾ ആലോചിച്ചിരുന്നുവെന്നും സിബി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുടെ കൂടെയൊക്കെ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കിൽ അത്രയും ഔട്ട്‌ സ്റ്റാൻഡിങ്ങായിട്ടുള്ള കഥകൾ വേണം. മമ്മൂട്ടിയുമായിട്ട് ഒന്ന് രണ്ട് സിനിമകൾ ഞങ്ങൾ ആലോച്ചിരുന്നു.

എന്റെ ആ കഥാപാത്രം അയ്യപ്പ ബൈജു പോലെ ആവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ആസിഫ് അലി

പ്ലാനിങ്ങൊക്കെ നടന്നിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായതുമാണ്. പക്ഷെ ആ സമയത്ത് നിർമാതക്കളായി വന്നവരുടെ അടുത്ത് നിന്നെല്ലാം ചില വീഴ്ചകൾ ഉണ്ടായി.

അങ്ങനെ ആ പ്രൊജക്റ്റ്‌ വേണ്ടെന്ന് വെച്ചു. എപ്പോഴും അത് ഓപണാണ്. ഇപ്പോൾ വേണമെങ്കിലും കഥ പറയാം. വെറുതെ ഒരു സിനിമ ചെയ്താൽ അദ്ദേഹത്തിനും അത് ഗുണം ചെയ്യില്ല എനിക്കും ഗുണം ചെയ്യില്ല,’സിബി മലയിൽ പറയുന്നു.

എടാ മോനേ ഹാപ്പിയല്ലേ; ആ രണ്ട് ഫാന്‍സ് എന്നെ കൊണ്ട് ഫഹദിനെ വിളിപ്പിച്ചു: ടൊവിനോ
അതേസമയം കാത്തിരിപ്പിനൊടുവിൽ സിബി മലയിൽ ചിത്രം ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.

 

Content Highlight: Sibi malayil Talk About Mammootty

Exit mobile version