അപ്പോള്‍ തന്നെ ഞാന്‍ അയാളെ ബ്ലോക്ക് ചെയ്തു, അവനൊന്നും ഇനിയെന്നെ വിളിക്കണ്ട: ബേസില്‍

/

മിന്നല്‍ മുരളി സിനിമ റിലീസ് ചെയ്ത സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.

പടം റിലീസ് ചെയ്ത ദിവസം റിസള്‍ട്ട് എന്താവുമെന്ന് ആലോചിച്ച് ടെന്‍ഷനടിച്ച് നിന്ന സമയത്ത് തന്റെ ഫോണിലേക്ക് വന്ന ഒരു കോളിനെ കുറിച്ചാണ് ബേസില്‍ പറയുന്നത്.

സംവിധായകന്‍ ദിലീഷ് പോത്തനാണ് അന്നത്തെ സംഭവത്തെ കുറിച്ച് ആദ്യം സംസാരിച്ച് തുടങ്ങിയത്. സിനിമാ ഫീഡ് ബാക്കുകളെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിനായിരുന്നു ഇവരുടെ മറുപടി.

‘ ഫീഡ് ബാക്കുകളെ തീര്‍ച്ചയായും പോസിറ്റീവ് ആയിട്ട് തന്നെയാണ് കാണാറ്. കാരണം അത് കിട്ടിയാല്‍ മാത്രമേ നമുക്ക് അടുത്തതില്‍ എന്ത് മാറ്റമാണ് വരുത്തുക എന്ന് അറിയാന്‍ പറ്റുള്ളൂ.

100 ശതമാനം നമ്മള്‍ ഇതിന്റെ പിറകെ തന്നെ ഒരുപാട് നടന്നുകഴിയുമ്പോള്‍ നമ്മള്‍ കാണാത്ത ചില പോയിന്റ്‌സായിരിക്കും അവര്‍ പറയുക.

ചില പ്രത്യേക തരത്തിലുള്ള ഇന്റര്‍വ്യൂകളുണ്ട്, സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനാണ്: ഷറഫുദ്ദീന്‍

ചിലപ്പോള്‍ പെട്ടെന്ന് ഒരു നെഗറ്റീവ് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. പിന്നെ ഒന്ന് ഇരുന്ന് ആലോചിക്കും. സക്‌സസ് ആയാലും ഫെയില്യര്‍ ആയാലും എല്ലാം കഴിഞ്ഞ് ഒരു പോയിന്റില്‍ എത്തുമ്പോള്‍ എല്ലാം റീ തിങ്ക് ചെയ്യും. എന്നാലും എന്തായിരിക്കും അയാള്‍ അങ്ങനെ പറഞ്ഞത് എന്ന് മനസിലോര്‍ക്കും.

എന്റെ മനസില്‍ അപ്പോഴും അതുണ്ടാകുകയും ചെയ്യും. അയാളുടെ മുഖമടക്കം മനസില്‍ കിടക്കും. പേരുകള്‍ വരെ ഓര്‍ക്കും,’ എന്ന് ബേസില്‍ പറഞ്ഞപ്പോള്‍ മിന്നല്‍ മുരളിയുടെ റിലീസിന്റെ അന്ന് വന്ന് 26 മിസ്ഡ് കോള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു സംവിധായകന്‍ ദിലീഷ് പോത്തന്‍ ചോദിച്ചത്.

‘ മിന്നല്‍ മുരളി റിലീസായി ഫസ്റ്റ് ഡേയാണ്. പുള്ളിയുടെ ഒരു ബന്ധു ബേസിലിനെ തുടര്‍ച്ചയായി ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമയുടെ അഭിപ്രായം ഒന്നും അറിയാതെ ബേസില്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയാണ്. പല പ്രാവശ്യവും ബേസില്‍ കോള്‍ കട്ട് ചെയ്യുന്നുണ്ട്. 26 മിസ്ഡ് കോളൊക്കെ വന്നാല്‍ പിന്നെ എന്ത് ചെയ്യും. അതും ദുബായില്‍ നിന്നാണ്.

ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ പടം പൊട്ടിയത്: ജിസ് ജോയ്

അങ്ങനെ ബേസില്‍ പെട്ടെന്ന് കോള്‍ എടുത്ത് എന്താ ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ എന്ത് പടമാടോ എന്ത് മോശം പടമാടോ എടുത്ത് വെച്ചിരിക്കുന്നത് എന്നായിരുന്നു അയാള്‍ പറഞ്ഞത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

താന്‍ അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് അയാളെ ബ്ലോക്കും ചെയ്‌തെന്നായിരുന്നു ഇതോടെ ബേസില്‍ പറഞ്ഞത്.

‘ഇനി മേലാല്‍ അയാള്‍ എന്നെ വിളിക്കണ്ട എന്ന് തോന്നി. അയാള്‍ വിളിക്കുമ്പോഴൊക്കെ ഞാന്‍ കട്ട് ചെയ്യുന്നുണ്ട്. കട്ട് ചെയ്താലെങ്കിലും ഒരിച്ചിരി മര്യാദ കാണിക്കണ്ടേ. റിലീസിന്റെ അന്നല്ലേ.

26 മിസ്ഡ് കോളൊക്കെ കണ്ടപ്പോഴാണ് ഞാന്‍ ഫോണെടുക്കുന്നത്. എന്താ ചേട്ടാ എന്തെങ്കിലും പ്രശ്‌നമുണ്ടോ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നൊക്കെയുള്ള ചോദ്യമാണ് എന്റെ മനസില്‍.

പക്ഷേ പുള്ളി ‘ഇതെന്ത് പടമാണ് എനിക്കത്ര വര്‍ക്കായില്ല കേട്ടോ’ എന്ന് പറഞ്ഞതും. അപ്പോള്‍ തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,’ ബേസില്‍ പറയുന്നു.

Content Highlight: Basil Joseph about a Movie review he got after Minnal Murali

Exit mobile version