ചില പ്രത്യേക തരത്തിലുള്ള ഇന്റര്‍വ്യൂകളുണ്ട്, സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനാണ്: ഷറഫുദ്ദീന്‍

/

മലയാളികളുടെ പ്രിയതാരമാണ് നടന്‍ ഷറഫുദ്ദീന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് ഇന്ന് മലയാളത്തിലെ നായകനിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് ഷറഫു. ഹലോ മമ്മിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

തന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷന്‍ പിടിച്ച ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഷറഫു. മറ്റൊന്നുമല്ല സിനിമാ പ്രൊമോഷനുകളും അഭിമുഖങ്ങളും തനിക്ക് അത്ര കംഫര്‍ട്ട് അല്ലെന്നും ആള്‍ക്കൂട്ടം കുറച്ച് പ്രശ്‌നമാണെന്നും ഷറഫു പറയുന്നു.

‘സിനിമയില്‍ അഭിനയിക്കുന്നത് വലിയ പ്രശ്‌നമല്ല. പക്ഷേ ഒരു അഭിമുഖത്തില്‍ ചെന്നിരിക്കുക എന്നത് എന്നെ സംബന്ധിച്ച് കുറച്ച് പ്രശ്‌നമാണ്. ചില പ്രത്യേക തരത്തിലുള്ള ഇന്റര്‍വ്യൂകളുണ്ട്. അല്ലാതെ നമ്മള്‍ ഒരു സ്ഥലത്ത് പ്രസന്റ് ആകേണ്ട കാര്യമില്ല.

ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ പടം പൊട്ടിയത്: ജിസ് ജോയ്

സിനിമയില്‍ നമ്മള്‍ യൂസ്ഡ് ആയി. നമ്മള്‍ ചെയ്യുന്നത് വേറൊരു കാര്യമാണ്. എഴുതിവെക്കപ്പെട്ട ഒരു കാര്യം നമ്മള്‍ ചെയ്യാന്‍ വേണ്ടി പഠിച്ചുവരുന്നു. എനിക്ക് അല്‍പ്പമെങ്കിലും സ്ട്രസും ടെന്‍ഷനും തോന്നുന്നത് ഈ പ്രൊമോഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് വരുമ്പോഴാണ്.

ആള്‍ക്കൂട്ടം എനിക്കിത്തിരി പ്രശ്‌നമാണ്. കോ ആക്ടേഴ്‌സിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള ടെന്‍ഷനെ കുറിച്ച് പറഞ്ഞാല്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ആദ്യം കുറച്ച് പ്രശ്‌നമുണ്ടായിരുന്നു.

ഞാന്‍ എന്തോ വലിയ പെര്‍ഫോമന്‍സ് ചെയ്‌തെന്ന തരത്തില്‍ എവിടേയും പറഞ്ഞിട്ടില്ല, ഹൈപ്പ് എങ്ങനെ വന്നുവെന്ന് അറിയില്ല: ജഗദീഷ്

മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ അതിന് മുന്‍പ് തന്നെ എനിക്ക് മമ്മൂക്കയെ കാണാന്‍ പറ്റി. അദ്ദേഹത്തിന്റെ വാനില്‍ പോയി വിശേഷങ്ങളൊക്കെ ചോദിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞ ശേഷമാണ് ഷൂട്ടിലേക്ക് വന്നത്.

കരിയറിന്റെ ഏതാണ്ട് തുടക്ക സമയത്താണ് ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് അന്ന് ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. ലാലേട്ടന്റെ പുലിമുരുകനൊക്കെ കഴിഞ്ഞ് അടുത്ത പടത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. അത് വലിയ ടെന്‍ഷനായിരുന്നു,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Actor Sharafudheen about Movie Promotion Interviews

Exit mobile version