തമിഴില്‍ ഈയടുത്ത് റിലീസായ മികച്ച സിനിമകളിലൊന്നായിരുന്നു 2018ല്‍ റിലീസായ 96. വിജയ് സേതുപതി, തൃഷ എന്നിവരുടെ മികച്ച പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ച ചിത്രം അണിയിച്ചൊരുക്കിയത് നവാഗതനായ പ്രേം കുമാറായിരുന്നു. റാം, ജാനു എന്നിവരുടെ ഹൃദയഹാരിയായ പ്രണയം പറഞ്ഞ ചിത്രം സിനിമാപ്രേമികള്‍ നെഞ്ചിലേറ്റി. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.
Also Read: എന്തിന് അവഗണിച്ചു? ഓണം റീലിസിനൊപ്പം ആദ്യ വിവാദവുമെത്തി; യുവതാരങ്ങള്‍ക്കെതിരെ ഒമര്‍ ലുലു
പ്രേക്ഷകരുടെ മനസില്‍ വിങ്ങല്‍ നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. ആറു വര്‍ഷത്തിന് ശേഷം ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രേം കുമാര്‍. ഇക്കാലയളവില്‍ താന്‍ അഞ്ച് കഥകള്‍ തയാറാക്കിയിട്ടുണ്ടെന്നും അതിലൊന്ന് 96ന്റെ രണ്ടാം ഭാഗമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. വിജയ് സേതുപതിയോട് കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌ക്രിപ്റ്റ് ഇനിയും കുറച്ചുകൂടി നന്നാക്കാനുണ്ടെന്നും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് ലഭിക്കണമെന്നും പ്രേം കുമാര്‍ പറഞ്ഞു. എല്ലാം ഒത്തുവരികയാണെങ്കില്‍ അടുത്ത വര്‍ഷം പകുതിയോട് ഷൂട്ട് തുടങ്ങനാകുമെന്ന് കരുതുന്നെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് സ്വാമി, കാര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മെയ്യഴകനാണ് പ്രേം കുമാറിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
Also Read: ആ സിനിമയോടെ കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കിട്ടി: ദിന്‍ജിത്ത് അയ്യത്താന്‍
’96ന് ശേഷം ആറ് വര്‍ഷത്തോളമെടുത്തു അടുത്ത സിനിമക്കായി ഒരുങ്ങാന്‍. പല കഥകളും ആലോചിച്ചെങ്കിലും ഏറ്റവുമൊടുവില്‍ മെയ്യഴകനിലേക്ക് വരുകയായിരുന്നു. ഈ സമയത്ത് ഞാന്‍ അഞ്ച് സിനിമകളുടെ കഥ പൂര്‍ത്തിയാക്കി. അതിലൊന്ന് 96ന്റെ രണ്ടാം ഭാഗമാണ്. റാമിനെ എവിടെ വിട്ടിട്ട് പോയോ അവിടേക്ക് ജാനുവും ഞാനും എത്തി. കഥയെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല.ആദ്യത്തെ ഭാഗം പ്രേക്ഷകര്‍ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടെന്ന് നല്ല ബോധ്യമുണ്ട്.
അതിനെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന് നല്ല കോണ്‍ഫിഡന്‍സുണ്ട്. വിജയ് സേതുപതിയോട് കഥ പറഞ്ഞു. പുള്ളിക്ക് നല്ലവണ്ണം ഇഷ്ടമായി. അദ്ദേഹത്തിന്റെയും ബാക്കി ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് കിട്ടാനുണ്ട്. സ്‌ക്രിപ്റ്റ് കുറച്ചുകൂടി റീവര്‍ക്ക് ചെയ്യാനുണ്ട്. ഇതെല്ലാം കഴിഞ്ഞ് അടുത്ത വര്‍ഷം പകുതിയോടെയെങ്കിലും ഷൂട്ട് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ പ്രേം കുമാര്‍ പറഞ്ഞു.
Content Highlight: Director Prem Kumar confirms that he will do the sequel of 96 movie