ഇന്നലെ തങ്ങളുടെ പുതിയ സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇന്നും നാളെയുമായി എത്തുന്ന അജയന്റെ രണ്ടാം മോഷണം, കിഷ്‌ക്കിന്ധാ കാണ്ഡം, കൊണ്ടല്‍ എന്നീ സിനിമകളുടെ പ്രൊമോഷനായിരുന്നു മൂവരും വീഡിയോയിലൂടെ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ മൂവര്‍ക്കും എതിരെ കമന്റും പോസ്റ്റുമായി എത്തിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഈ സിനിമകളോടൊപ്പം ക്ലാഷ് റിലീസായി എത്തുന്ന ബാഡ് ബോയ്സിന്റെ സംവിധായകന്‍ ഒമര്‍ ലുലുവാണ്. തന്റെ സിനിമ മാത്രം ഈ പ്രൊമോഷന്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെയാണ് ഒമര്‍ രംഗത്തെത്തിയത്.
Also Read: ആ സിനിമയോടെ കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കിട്ടി: ദിന്‍ജിത്ത് അയ്യത്താന്‍
‘നിങ്ങള്‍ എല്ലാവരും സിനിമയില്‍ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകള്‍ക്കും ഒരേ കഷ്ടപാടല്ലേ. എന്തിനാണ് ഞങ്ങളെ അവഗണിച്ചത്’ എന്നാണ് ഒമര്‍ ലുലുവിന്റെ കമന്റ്. ടൊവിനോയും ആസിഫും പെപ്പെയും പങ്കുവെച്ച വീഡിയോക്ക് എതിരെ പ്രതികരിച്ച് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമും പോസ്റ്റുമായി വന്നിരുന്നു. ബാഡ് ബോയ്‌സ് സിനിമയുടെ നിര്‍മാതാവാണ് ഷീലു.
മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാണ് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു തന്റെ പോസ്റ്റില്‍ പറഞ്ഞത്. പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും അവര്‍ പറഞ്ഞു.
‘മമ്മൂക്കയുടെയോ ലാലേട്ടന്റെയോ പടങ്ങള്‍ ഈ ഓണത്തിന് റിലീസ് ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ഇത്തരത്തില്‍ അവഗണിക്കുമായിരുന്നോ. ബസൂക്കയെയും ബറോസിനേയും പരാമര്‍ശിക്കാതെ ഈ വീഡിയോ ഇവര്‍ ചെയ്ത് ഇടുമായിരുന്നോ?’
അതേസമയം, റഹ്‌മാനെ നായകനാക്കിയാണ് ഒമര്‍ ലുലു ബാഡ് ബോയ്സ് സിനിമ സംവിധാനം ചെയ്തത്. ചിത്രം നാളെയാണ് തിയേറ്ററില്‍ എത്തുന്നത്. റഹ്‌മാന് പുറമെ ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
Content Highlight: Omar Lulu Against Asif Ali, Tovino Thomas And Antony Varghese