മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ലക്കി ഭാസ്‌ക്കറാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
തെലുങ്ക് നടന്മാരായ പ്രഭാസ്, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ എന്നിവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ദുല്‍ഖര്‍.
ഒരു സിനിമയ്ക്ക് വേണ്ടി എത്ര എഫേര്‍ട്ട് വേണമെങ്കിലും എടുക്കുന്നവരാണ് ഈ താരങ്ങള്‍ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
ഓരോ സിനിമയ്ക്കും വേണ്ടി എടുക്കുന്ന പ്രയത്‌നങ്ങളുടെ ഫലം തന്നെയാണ് ആ സിനിമയുടെ വിജയമെന്നും ദുല്‍ഖര്‍ പറയുന്നു. ലക്കി ഭാസ്‌കര്‍ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘കല്‍ക്കിയിലെ പ്രഭാസിനെ കാണുമ്പോള്‍ അദ്ദേഹം എടുത്ത പരിശ്രമം നമുക്ക് മനസ്സിലാകും. ഇതുവരെ ഉള്ള എല്ലാ സിനിമകളിലും അദ്ദേഹമെടുത്ത പരിശ്രമമാണ് കല്‍ക്കിയില്‍ പ്രതിഫലിച്ചത്.
അതുപോലെ രംഗസ്ഥലത്തിലെ രാംചരണിന്റെ അഭിനയത്തെ അഭിനന്ദിക്കാതെ തരമില്ല. എനിക്ക് വളരെയധികം ഇഷ്ടമായ ഒരു പെര്‍ഫോമന്‍സായിരുന്നു അത്.
വളരെ ഭംഗിയായി അദ്ദേഹം ആ സിനിമ ചെയ്തിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സീനുകള്‍ ആ സിനിമയിലുണ്ട്.
അതുപോലെ ജൂനിയര്‍ എന്‍.ടി.ആറിന്റെ എനര്‍ജി കാണുമ്പോള്‍ അദ്ദേഹത്തിന് എല്ലാം ചെയ്യാന്‍ പറ്റുമെന്നാണ് തോന്നുന്നത്’, ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി കുഞ്ഞിക്ക; ലക്കി ഭാസ്‌ക്കര്‍ ട്രെയിലറിന് വന്‍ വരവേല്‍പ്പ്
ഓരോ താരങ്ങളുടേയും കഴിവുകള്‍ വ്യത്യസ്തമാണ്. പലരും പല മേഖലകളില്‍ മുന്നിട്ടു നില്‍ക്കും. സ്‌ക്രിപ്റ്റ് ഒരുതവണ വായിക്കുമ്പോള്‍ തന്നെ മനഃപാഠമാക്കുന്ന താരങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്.
അതുപോലെ വളരെ എളുപ്പത്തില്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ മനസിലാക്കുന്ന താരങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ പൊതുവെ ഡാന്‍സ് ചെയ്യാന്‍ കഷ്ടപ്പെടുന്ന ആളാണ്.
ഒരു പാട്ടില്‍ ഡാന്‍സ് ഇല്ല വെറുതെ ഒരിടത്ത് നിന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ ഞാന്‍ വളരെ ഹാപ്പിയാകും,’ ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salmaan Praises Telungu stars