മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കറിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്നത് വന്‍ സ്വീകാര്യത.
ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. വന്‍ വരവേല്‍പ്പാണ് താരത്തിനും ചിത്രത്തിനും സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.
മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നിങ്ങനെ റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.
മലയാള സിനിമയുടെ ബൈബിള്‍ ആണ് ആ ചിത്രം: മോഹന്‍ലാല്‍
ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലക്കി ഭാസ്‌ക്കര്‍ റിലീസിനൊരുങ്ങുന്നത്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായിട്ടാണ് ചിത്രമെത്തുക.
100 കോടി ബജറ്റിലൊരുങ്ങുന്ന ‘ലക്കി ഭാസ്‌കര്‍’ 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌ക്കര്‍ കുമാര്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്.
പൃഥ്വിരാജിന് പകരം നായകന്‍ ആകേണ്ടിയിരുന്നത് ഞാന്‍; നായിക മഞ്ജു വാര്യരായിരുന്നു: സുരാജ്
90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.
നേരത്തെ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.
Content Highlight: Lucky Bhaskar Trailer Number 1 on Youtube