തട്ടത്തിന്‍മറയത്ത് കണ്ട് ഞങ്ങള്‍ രണ്ടുപേരും വിമര്‍ശിച്ചു, അവളോട് ഇവന് പ്രശ്‌നമില്ല, ഇന്നും എന്നോടാണ് പ്രശ്‌നം: രാകേഷ് മണ്ടോടി

/

തട്ടത്തിന്‍മറയത്ത് സിനിമയെ കുറിച്ചും റിലീസിന് മുന്‍പ് സിനിമ കണ്ട ശേഷം സംവിധായകന്‍ വിനീത് ശ്രീനിവാസനെ വിമര്‍ശിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിനീതിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ രാകേഷ് മണ്ടോടി.

തട്ടത്തിന്‍ മറയത്ത് റിലീസിന് തൊട്ടുമുന്‍പ് കണ്ട ശേഷം രാകേഷേട്ടന്‍ തന്നെ വിമര്‍ശിച്ചതിന് കണക്കില്ലെന്ന് വിനീത് പറഞ്ഞതോടെയായിരുന്നു അതില്‍ തനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് പറഞ്ഞ് രാകേഷ് മണ്ടോടി സംസാരിച്ചു തുടങ്ങിയത്.

‘ തട്ടത്തിന്‍മറയത്തിന്റെ ക്യൂ ചെക്ക് ചെയ്തിട്ട് നമ്മള്‍ പുറത്തിറങ്ങി. ഇവനും ഞാനും ഇവന്റെ അന്നത്തെ സുഹൃത്തും ഇന്നത്തെ ഭാര്യയുമായ ദിവ്യയുമുണ്ട്.

രേഖാചിത്രത്തില്‍ ഉറപ്പായും വര്‍ക്കാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ച രംഗങ്ങള്‍: ജോഫിന്‍ ടി. ചാക്കോ

ഞാന്‍ കുറച്ച് കാര്യം പറഞ്ഞു. ദിവ്യയും കുറേ കാര്യം പറഞ്ഞു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് ഇവനെ കുറേ കുറ്റം പറഞ്ഞു. ഇതിന്റെ ഹ്യൂമറാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്.

അന്ന് ഇവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. അങ്ങനെ പടം ഇറങ്ങി. ബംബര്‍ ഹിറ്റായി. പടം ഹിറ്റാകുമെന്ന് ഞാനും പറഞ്ഞിരുന്നു. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ കൊല്ലം ഒരു ജാതി ജാതകത്തിന്റെ കഥ പറയാന്‍ ഞാ്ന്‍ ഇവന്റെ അടുത്ത് പോയി.

അപ്പോള്‍ 10 വര്‍ഷം മുന്‍പ് നടന്ന ഈ കാര്യം ഇവന്‍ എന്നോട് പറയുകയാണ്. നിങ്ങള്‍ അന്ന് എന്നെ വിമര്‍ശിച്ചില്ലേ, അങ്ങനെ പറഞ്ഞില്ലേ, ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ.

അന്ന് ഞാന്‍ മനസില്‍ വിചാരിക്കുകയാണ്, ഞാന്‍ വിമര്‍ശിച്ചു, ശരിയാണ്. പക്ഷേ അന്ന് എന്റെ കൂടെ എന്നേക്കാള്‍ കൂടുതല്‍ ഇവനെ വിമര്‍ശിച്ചത് ഇവന്റെ അന്നത്തെ കാമുകയും ഇന്നത്തെ ഭാര്യയുമായ ദിവ്യയാണ്. ആ ദിവ്യയെ ഇവന്‍ കല്യാണം കഴിച്ചു. രണ്ട് കുട്ടികളുമായി. എന്നിട്ട് ഇവന്‍ എന്റെ വിമര്‍ശനം മാത്രം മറന്നില്ല,’ എന്നായിരുന്നു തമാശരൂപേണ രാകേഷ് പറഞ്ഞത്.

ശബ്ദം എന്റെ വലിയൊരു കുറവായിട്ടായിരുന്നു കണ്ടിരുന്നത്; വോയ്‌സ് മെസ്സേജ് അയക്കാന്‍ പോലും മടിയായിരുന്നു: സജിന്‍ ചെറുകയില്‍

ഇതോടെ ഇതിന്റെ വേരൊരു വേര്‍ഷന്‍ താന്‍ പറയാമെന്നായി വിനീത്. ‘രാകേഷേട്ടന് ഭയങ്കര കണ്‍വിന്‍സിങ് പവറുണ്ട്.

പുള്ളി ദിവ്യയുടെ അടുത്ത് പറുകയാണ് ഇവന്‍ എഴുതി വെച്ച ഡയലോഗ് നോക്ക് ഒരു പ്രൊപ്പോസല്‍ സീനില്‍ ഇവന്‍ എഴുതിവെച്ചിരിക്കുകയാണ് പത്ത് പതിനാല് ദിവസം ഭക്ഷണം കഴിക്കാത്തവന്റെ മുന്‍പില്‍ ചിക്കന്‍ ബിരിയാണി കൊണ്ടുവെച്ചാല്‍ എന്തായിരിക്കാം അതാണ് എന്റെ അവസ്ഥ എന്ന്.

ഈ ഡയലോഗ് ആള്‍ക്കാര്‍ കേട്ടാല്‍ കൂവൂലേ എന്ന് അവളോട് ചോദിച്ചു. ഇവള്‍ ആ ടെന്‍ഷനില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു, അതായിരുന്നു സംഭവം,’ വിനീത് പറഞ്ഞു.

Content Highlight: Fun Story Behind Thattathinmarayath Movie Vineeth Sreenivasan Rakesh Mandoti

 

 

Exit mobile version