രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയത് ഞാന്‍: അംബിക

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിന് ഒരു സൂപ്പര്‍താര പരിവേഷം ലഭിക്കുന്നത് രാജാവിന്റെ മകനിലൂടെയാണ്.

1986 ജൂലൈ 17 റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫായിരുന്നു. മോഹന്‍ലാല്‍, രതീഷ്, അംബിക, സുരേഷ് ഗോപി, മോഹന്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ജോഷിക്ക് വയസായില്ലേ, പഴയപോലെ അങ്ങേരെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അയാള്‍ പിന്മാറി, അതിന് ശേഷം ചെയ്ത സിനിമയാണ് പൊറിഞ്ചു മറിയം ജോസ്

വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രമായി ലാല്‍ തകര്‍ത്താടിയ ചിത്രം അന്നത്തെ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി രാജാവിന്റെ മകന്‍ മാറി.

ചിത്രത്തിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ആരാധകര്‍ ഏറ്റെടുത്തു. ഒരു നായക നടനെന്ന രീതിയില്‍ മോഹന്‍ലാല്‍ തിരക്കുള്ള താരമായി മാറുന്നത് രാജാവിന്റെ മകന് ശേഷമാണ്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് നടി അംബികയായിരുന്നു. എന്നാല്‍ രാജാവിന്റെ മകനില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് താനാണെന്ന് പറയുകയാണ് നടി അംബിക.

ബോഗെയ്ന്‍വില്ലയില്‍ ഞെട്ടാന്‍ ഒരുങ്ങിക്കോളൂ; നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന് പറയുന്നപോലെ നിങ്ങളെന്ന സീരിയസാക്കി: ഷറഫുദ്ദീന്‍

‘രാജാവിന്റെ മകനില്‍ നായകന്‍ മോഹന്‍ലാല്‍ വാങ്ങിയതിലും പ്രതിഫലം അംബിക ചേച്ചിക്കാണ് ലഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സംഗതി സത്യമാണോ’ എന്ന നടി ജലജയുടെ ചോദ്യത്തിനായിരുന്നു അംബികയുടെ ഈ മറുപടി.

ഇന്‍കംടാക്‌സുകാര്‍ അന്വേഷിച്ചുവരുമോ എന്നായിരുന്നു ചോദ്യത്തോടുള്ള അംബികയുടെ ആദ്യ പ്രതികരണം. പത്ത് മുപ്പത് വര്‍ഷം മുന്‍പല്ലേ, പേടിക്കേണ്ടെന്ന് നടി നദിയ മൊയ്തു കൂടി പറഞ്ഞതോടെ സംഗതി സത്യമാണെന്ന് അംബികയും സമ്മതിച്ചു. മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം കൈപ്പറ്റിയത് താനാണെന്ന് പറഞ്ഞെങ്കിലും അതെത്രയാണെന്ന് അംബിക പറഞ്ഞില്ല.

ഫഹദും ഞാനും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കും: കുഞ്ചാക്കോ ബോബന്‍

മമ്മൂട്ടിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസെന്ന് മുന്‍പ് ഡെന്നീസ് ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് വേഷം മോഹന്‍ലാലില്‍ എത്തുകയായിരുന്നു.

Content Highlight: I was paid more than Mohanlal in Rajavinte Makan Movie

Exit mobile version