സിനിമയിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും പ്രായമായെന്ന് പറഞ്ഞ് തന്റെ സിനിമ നിര്‍മിക്കുന്നതില്‍ നിന്നും പിന്മാറിയ നിര്‍മാതാവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി.
ജീവിതത്തില്‍ മറ്റുള്ളവരെ കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കുന്ന ആളല്ല താനെന്നും നന്മ കണ്ടാല്‍ മനസുകൊണ്ട് സന്തോഷിക്കുമെന്നും ജോഷി പറഞ്ഞു.
‘ ജീവിതത്തില്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് ടെന്‍ഷനടിക്കാറില്ല. നന്മ കണ്ടാല്‍ മനസുകൊണ്ട് സന്തോഷിക്കും. മോശമാണെങ്കില്‍ ആ ഭാഗത്തേക്ക് നോക്കാതിരിക്കും.
ഏറ്റവും ജൂനിയറായ ഒരാളുടെ സിനിമ കാണുമ്പോഴും ഞാനൊരു പത്താംക്ലാസുകാരന്റെ മനോഭാവത്തോടെയാണ് സ്‌ക്രീനിനു മുന്നിലിരിക്കുന്നത്. കാരണം അയാള്‍ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്.
ആ സമയത്ത് കോട്ടയത്തു നിന്ന് അഞ്ചു നിര്‍മാതാക്കള്‍ ചേര്‍ന്ന ഒരു കൂട്ടായ്മ ഒരു പ്രൊജക്ടുമായി വന്നു. എനിക്ക് കഥ ഇഷ്ടമായി. പ്രൊജക്ടാവും എന്ന് കരുതിയപ്പോഴാണ് നിര്‍മാതാക്കള്‍ അതില്‍ നിന്നും പിന്മാറിയത്.
ഫഹദും ഞാനും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കും: കുഞ്ചാക്കോ ബോബന്‍
അതിന് കാരണമായി അവര്‍ പറഞ്ഞത്രെ ‘ ജോഷിക്കു വയസായില്ലേ, പഴയതുപോലെ ഇനി അങ്ങേരെ കൊണ്ട് പറ്റുമോ?’ എന്ന്. അങ്ങനെ അത് നടന്നില്ല. അതിന് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
വന്ന വഴി മറന്നവരാണ് പല നടന്മാരും എന്നൊരു പരാതി സിനിമാ മേഖലയില്‍ ഉണ്ട്. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് അങ്ങനെയുള്ള കാര്യങ്ങളൊന്നും തീരെ ശ്രദ്ധിക്കാത്ത ഒരാളാണ് താനെന്നായിരുന്നു ജോഷിയുടെ മറുപടി.
ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ; ചിരിപ്പിച്ച് ഭരതന്‍നായരും കുടുംബവും
അതുകൊണ്ട് അത്തരം പരാതികളും ഇല്ലെന്നും ജോഷി പറയുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ തിരക്കുകളും താത്പര്യങ്ങളും ഉണ്ടാകും. അത് നമ്മള്‍ മാനിക്കണം, ജോഷി പറഞ്ഞു.
Content Highlight: Director Joshiy about the producer who backed out of his film