വരത്തന്‍ എന്ന ചിത്രത്തിന് ശേഷം ബോഗെയ്ന്‍വില്ലയിലൂടെ വീണ്ടും ഒരു അമല്‍നീരദ് ചിത്രത്തിന്റെ ഭാഗമാകുകയാണ് നടന്‍ ഷറഫുദ്ദീന്‍.
ഞെട്ടിക്കുന്ന ഏതെങ്കിലും കഥാപാത്രമായാണോ അമല്‍ വിളിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാന്‍ ഞെട്ടിയിട്ടുണ്ടെന്നായിരുന്നു ഷറഫുവിന്റെ മറുപടി.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറയുംപോലെ പ്രേക്ഷകരാണ് തന്നെ സീരിയസ് ആക്കിയതെന്നും ഷറഫു പറയുന്നു.
ഫഹദും ഞാനും ഒന്നിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കും: കുഞ്ചാക്കോ ബോബന്‍
ബോയ്‌ഗെന്‍വില്ലയുടെ കഥ കേട്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ കൂടി ഞെട്ടുമോ എന്ന് നോക്കാം. ബോഗെയ്ന്‍വില്ലയിലേക്ക് അമലേട്ടനാണ് വിളിച്ചത്.
ഇടയ്ക്ക് അമലേട്ടനെ കാണുമായിരുന്നു. ബോഗെയ്ന്‍വില്ലയുടെ കാര്യം പറഞ്ഞപ്പോള്‍ അതില്‍ എന്തെങ്കിലും ഒരു പരിപാടി കിട്ടുമോ എന്ന് ഞാനും സൂചിപ്പിച്ചു.
ഇങ്ങനെയൊരു കഥാപാത്രമുണ്ട് എന്ന് പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. പിന്നെ കഥയുടെ കാര്യം പറഞ്ഞു. അങ്ങനെയാണ് അത് ചെയ്തത്.
പല സംവിധായകരില്‍ നിന്നും അമലിനെ വേറിട്ട് നിര്‍ത്തുന്നത് എ്ന്താണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഞാനൊരു അമലേട്ടന്‍ ഫാനാണ്.
മലയാള സിനിമയില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റത്തെയൊക്കെ വളരെ കൃത്യമായി കണ്ട് ഇഷ്ടപ്പെട്ട ആളാണ് ഞാന്‍.
നമ്മള്‍ നോക്കിയിരുന്ന ആള്‍ ഇതാണ് എന്ന് തോന്നിച്ച ആളാണ്.
സിനിമയില്‍ വന്ന് കോമഡി ചെയ്ത് കറങ്ങിത്തിരിഞ്ഞ് അമല്‍നീരദ് സിനിമയില് തന്നെ വരാനുള്ള സാഹചര്യമുണ്ടായി. അതൊരു അനുഗ്രഹമാണ്.
ഞാന്‍ അമലേട്ടന്‍ സിനിമകള്‍ കണ്ടതില്‍ വെച്ച് ബോഗെയ്ന്‍വില്ല കൃത്യമായ ഒരു അമല്‍നീരദ് പടമാണ്. ഇത് വേറൊരു പരിപാടിയാണ്. അമലേട്ടന്റെ ചില താത്പര്യങ്ങളുണ്ട്.
അദ്ദേഹം സംസാരിക്കുന്ന സിനിമകളുണ്ട്. നമുക്ക് കാണിച്ചു തരുന്ന സിനിമകളിലെ ക്ലിപ്പിങ്ങുകളുണ്ട്. ആ ഒരു നേച്ചര്‍ ഈ സിനിമയിലും കാണാം.
എന്തുകൊണ്ടാണ് കോമഡി കഥാപാത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.
ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ; ചിരിപ്പിച്ച് ഭരതന്‍നായരും കുടുംബവും
കോമഡി കഥാപാത്രങ്ങള്‍ വരാതിരുന്ന സമയമുണ്ട്. ഇപ്പോള്‍ രണ്ട് സിനിമ ചെയ്തു ഹലോ മമ്മിയും ഡിക്ടക്ടീവും. അത് ഹ്യൂമര്‍ ചെയ്യണമെന്ന നിര്‍ബന്ധത്തില്‍ പ്ലാന്‍ ചെയ്ത് ചെയ്താണ്.
ഹ്യൂമര്‍ ചെയ്യണമെന്ന ആഗ്രഹത്തില്‍ തന്നെ ചെയ്തതാണ്. ഈ മാസവും ഡിസംബറിലുമൊക്കെയായി റിലീസ് ചെയ്യും.
നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്ന് പറയും പോലെ നിങ്ങള്‍ എന്ന സീരിയസാക്കി എന്ന അവസ്ഥയിലൂടെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്.
അത് മാറുന്നില്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ മനപൂര്‍വം കോമഡി കഥാപാത്രങ്ങള്‍ പിടിച്ചു. പക്ഷേ ആ സിനിമകള്‍ മൊത്തത്തില്‍ വര്‍ക്കായില്ല. പിന്നെ നമുക്കങ്ങനെ പ്ലാനിടാന്‍ പറ്റില്ല എന്ന് തോന്നുന്നു.
നമുക്കതാണ് വേണ്ടതെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. നമ്മളെ കുറിച്ച് എല്ലാവരുടേയും വിഷന്‍ എന്താണെന്ന് അറിയില്ല. തമാശ സിനിമകള്‍ ചെയ്ത് തമാശയിലേക്ക് തന്നെ തിരിച്ചുവരാന്‍ പറ്റുമോ എന്നറിയില്ല,’ ഷറഫു പറഞ്ഞു.
Content Highlight: Actor Sharaf U Dheen about Bougainvillea Movie and Amal Neerad