40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ആ സിനിമയുടെ മാത്രം തിരക്കഥ: പ്രിയദര്‍ശന്‍

ഭയങ്കരമായി ആലോചിച്ച് മോഹന്‍ലാലിനും തനിക്കുമിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ഒരൊറ്റ സിനിമയുടെ തിരക്കഥ മാത്രമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ലാലിന് തന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നാണെന്നും എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഈ കഥ ഉൾകൊള്ളാൻ സമൂഹം വളർന്നിട്ടില്ലെന്ന് മമ്മൂക്കയന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്

‘ഭയങ്കരമായി ആലോചിച്ച് ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്ക്കും.

അതു ചെയ്യാമെന്ന് തീരുമാനിക്കും. ആ ചിന്തയില്‍ നിന്നാണ് പലപ്പോഴും സിനിമകള്‍ രൂപം കൊള്ളുന്നത്.

ലാലിന് എന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നാണ്.

എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്’, പ്രിയദര്‍ശന്‍ പറഞ്ഞു.

ഒരുപാട് സിനിമകളുടെ തിരക്കഥകള്‍ ഞാന്‍ പ്രിയനോട് ആവശ്യപ്പെട്ടിരുന്നെന്നും ആദ്യമായി ഒരു തിരക്കഥ കിട്ടിയത് തേന്മാവിന്‍ കൊമ്പത്തിന്റേത് ആണെന്നുമായിരുന്നു ഇതോടെ മോഹന്‍ലാല്‍ പറഞ്ഞത്.

‘അക്കാലത്തെല്ലാം ഞാന്‍ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ,? സിനിമ തുടങ്ങുന്നതിന് മുമ്പേ തിരക്കഥയൊന്ന് വായിക്കാന്‍ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താല്‍പര്യം കൊണ്ടായിരുന്നു അത്.

ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത് നിത്യാ മേനോന്റെ റോള്‍; തേപ്പുകാരിയുടെ റോള്‍ ചോദിച്ചുവാങ്ങി: ഇഷ തല്‍വാര്‍

അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ പ്രിയന്‍ അഭിമാനത്തോടെ ഒരു പുസ്തകം മുന്നിലേക്ക് നീട്ടി. വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചത്, ചോദിച്ചുകൊണ്ടിരുന്നത്.

ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാന്‍ പറഞ്ഞു,? വേണ്ട തൃപ്തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിന്‍ കൊമ്പത്ത്’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി മറ്റ് സംവിധായകര്‍ ചെയ്ത ഏതെങ്കിലും സിനിമകള്‍ ചെയ്താല്‍ കൊള്ളാമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് എന്നീ സിനിമകള്‍ തനിക്ക് ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു എന്നായിരുന്നു പ്രിയന്റെ മറുപടി.

ചില പെണ്‍കുട്ടികള്‍ നമ്മളെ പിടിച്ചുവലിക്കും; അതിലൊക്കെ ഞാന്‍ അണ്‍കംഫേര്‍ട്ടബിളാണ്: അനാര്‍ക്കലി

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും എന്റെ രീതിയ്ക്ക് ചേരുന്നതാണ്. ഇന്നും പലരും സംസാരിക്കുമ്പോള്‍ നാടോടിക്കാറ്റ് എന്റെ സിനിമയാണ് എന്ന നിലയില്‍ പറയാറുണ്ട്.

‘അതുപോലെ തന്നെ ഞാന്‍ ചെയ്ത വെള്ളാനകളുടെ നാട് സത്യന്‍ അന്തിക്കാട് ചെയ്തതാണെന്ന് കരുതുന്നവരുമുണ്ട്. നാടോടിക്കാറ്റില്‍ ക്ലൈമാക്സിലെ സ്ലാപ്പ്സ്റ്റിക് സംഘട്ടനം സാധാരണയായി എന്റെ സിനിമയില്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് അത്തരം തോന്നലുകളുണ്ടായത്’ ,പ്രിയന്‍ പറയുന്നു.

Content Highlight: Mohanlal And Priyadarshan about Their Movies and scripts

Exit mobile version