മാര്‍ക്കോയിലെ ആ ഒരൊറ്റ സീന്‍ കണ്ടപ്പോള്‍ തന്നെ മതിയായി; ഹനീഫിനോട് ഏതെങ്കിലും നല്ല ഡോക്ടറെ കാണാന്‍ പറയാറുണ്ട്: നിഖില വിമല്‍

/

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തെ പറ്റി സംസാരിക്കുകയാണ് നടി നിഖില വിമല്‍.

മാര്‍ക്കോ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അത്രയും വയലന്‍സ് താങ്ങാനുള്ള മനക്കരുത് തനിക്കില്ലെന്നും താരം പറയുന്നു.

ഒരു വെബ് സീരീസിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടെ മാര്‍ക്കോയുടെ മിക്‌സിങ് നടക്കുന്നുണ്ടായിരുന്നെന്നും അതിലെ ഒരു സീന്‍ കണ്ട് അവിടെ നിന്നും താന്‍ ഇറങ്ങി ഓടിയെന്നും നിഖില പറഞ്ഞു.

നിഖിലയും ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും, അന്ന് പക്ഷേ ആ സിനിമ പരാജയപ്പെട്ടു: ജഗദീഷ്

‘ഞാന്‍ മാര്‍ക്കോ കണ്ടിട്ടില്ല. എനിക്ക് പേടിയാണ്. വയലന്‍സ് കാണാന്‍ പറ്റില്ല. ഒരു നാല് പേരെങ്കിലും ഇല്ലാതെ എനിക്ക് മാര്‍ക്കോ ഒന്നും കാണാന്‍ പറ്റില്ല.

ഞാന്‍ ഒരു വെബ് സീരീസ് ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ അവിടെ മാര്‍ക്കോയുടെ മിക്‌സിങ് നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഹനീഫിനെ കാണാന്‍ കയറി. ചുമ്മാ സംസാരിക്കാന്‍ വേണ്ടി.

അപ്പോള്‍ മോണിറ്ററില്‍ നോക്കിയപ്പോള്‍ ഒരാള്‍ ഇങ്ങനെ എന്തോ അരിയുന്നു. അപ്പോള്‍ ഞാന്‍ വേറെ എന്തെങ്കിലും ആയിരിക്കുമെന്ന് കരുതി. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ ഒരു തല, കാല് ഞാന്‍ അങ്ങനേ ഇറങ്ങി ഓടി.

ഞാന്‍ ചോദിച്ചു ഇതെന്താ നിങ്ങള്‍ കാണിച്ചു വെച്ചേക്കുന്നതെന്ന്. ഞാന്‍ എപ്പോഴും ഹനീഫിനോട് പറയും തനിക്കെന്തോ പ്രശ്‌നമുണ്ട് താന്‍ ഒരു നല്ല ഡോക്ടറെ കാണണമെന്നൊക്കെ.

മൊത്തം വയലന്‍സ് ആണല്ലോ. ഞാന്‍ പൊതുവെ ആക്ഷന്‍ വയലന്‍സ് സിനിമകള്‍ കാണാറില്ല. എനിക്ക് കോമഡി ഫങ്ഷണല്‍ സിനിമകളാണ് ഇഷ്ടം. അവസാനം ഒരു ഫൈറ്റൊന്നും വന്നാല്‍ പോലും കുഴപ്പമില്ല.

മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് സീക്വന്‍സ് ആ സിനിമയിലേത്: കുഞ്ചാക്കോ ബോബന്‍

ഇപ്പോള്‍ വീട്ടില്‍ ആണെങ്കില്‍ പോലും ചാനല്‍ കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അടുത്തതായി എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്ന് വരുമ്പോള്‍ ഞാന്‍ ചാനല്‍ മാറ്റും.

വയലന്‍സ് സിനിമകളൊക്കെ ഒ.ടി.ടി.യില്‍ വന്നാല്‍ മ്യൂട്ട് ചെയ്തിട്ടൊക്കെ ചിലപ്പോള്‍ കണ്ടേക്കും. തിയേറ്ററില്‍ അത്രയും സൗണ്ടില്‍ കാണുമ്പോള്‍ പേടിയാണ്.

നമ്മുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് മാര്‍ക്കോ ചെയ്തത്. ആ സിനിമയ്ക്ക് വേണ്ടി ഉണ്ണി പ്രിപ്പയര്‍ ചെയ്യുന്നത് കണ്ടിരുന്നു. പുള്ളി ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. നല്ലോണം പണിയെടുക്കുന്നുമുണ്ടായിരുന്നു,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal about Marco and Unni Mukundan

Exit mobile version