ആ അമൽ നീരദ് ചിത്രത്തിൽ ഞാൻ അഭിനയിക്കാൻ ഒരുങ്ങിയിരുന്നു, പക്ഷെ..:ജ്യോതിർമയി

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതിർമയി. പൈലറ്റ്സ് എന്ന സിനിമയിലൂടെ തന്റെ കരിയർ തുടങ്ങിയ ജ്യോതിർമയി തുടക്കകാലത്ത് തന്നെ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ മുൻനിര നായകൻമാരോടൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്.

മാന്യനും പാവവുമായ സുരേഷ് ഗോപി പണ്ടും മണ്ടത്തരങ്ങള്‍ പറയാറുണ്ട്; പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു: കൊല്ലം തുളസി

എന്റെ വീട് അപ്പുവിന്റെയും, പട്ടാളം, മീശ മാധവൻ എന്നിവയെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിർമയി വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുകയാണ്. പാർട്നർ കൂടിയായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

എന്നാൽ ബോഗയ്ൻവില്ലക്ക് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ താൻ അഭിനയിക്കാൻ തയ്യാറായിരുന്നുവെന്നും പക്ഷെ ആ സമയത്ത് അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചതിനാൽ സിനിമയിൽ നിന്ന് വിട്ട് നിന്നെന്നും ജ്യോതിർമയി പറയുന്നു. തന്റെയും അമലിന്റെയും ചർച്ചകളിൽ എപ്പോഴും സിനിമ കടന്ന് വരുമെന്നും ബോഗയ്ൻവില്ലയിലെ കഥാപാത്രം താൻ ചെയ്യണമെന്ന് അമലിന്റെ നിർബന്ധമായിരുന്നുവെന്നും ജ്യോതിർമയി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

ആ നടനെ മാത്രം വിശ്വസിച്ചാണ് അഞ്ചാം പാതിര ഞാൻ ചെയ്തത്: ഷറഫുദ്ദീൻ

‘എന്റെയും അമലിന്റെയും സംസാരങ്ങളിൽ സിനിമ സ്ഥിരം കടന്നുവരും. വീട്ടിലെ ചർച്ചകളിൽ കഥയും കഥാപാത്രങ്ങളുമെല്ലാം ഉണ്ടാകും. ബോഗയ്ൻവില്ലയിൽ ഞാൻ അഭിനയിക്കണമെന്ന് അമലിൻ്റെ നിർബന്ധമായിരുന്നു. താരമൂല്യമുള്ളൊരു നടിയെ ഉൾപ്പെടുത്തി, സിനിമ ചെയ്യുന്നതല്ലേ നല്ലതെന്ന എൻ്റെ ചോദ്യത്തെ അമൽ തുടക്കത്തിലേ തള്ളിക്കളഞ്ഞു.

ജ്യോതി ചെയ്‌തില്ലെങ്കിൽ മറ്റൊരാളെവെച്ച് ചെയ്യുകയില്ലെന്ന് അമൽ ഉറപ്പിച്ചു പറഞ്ഞു. ഞാൻ വീണ്ടും അഭിനയിച്ചു കാണണമെന്ന് എൻ്റെ അമ്മയും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയുടെയും അമലിന്റെയും നിരന്തര പ്രോത്സാഹനമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്.

ബോഗയ്ൻവില്ലയ്ക്ക് മുൻപ് അമലിന്റെതന്നെ മറ്റൊരു പ്രോജക്ടിൻ്റെ ഭാഗമാകാൻ ഒരുങ്ങിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. അതോടെ അത് ഒഴിവാക്കി. ആറുമാസം മുമ്പ് അമ്മ ഞങ്ങളെ വിട്ടുപോയി. അവസാനകാലത്തെല്ലാം അമ്മ എനിക്കൊപ്പം തന്നെയായിരുന്നു. ജീവിതത്തിൽ എന്നും ഓർക്കുന്ന നിമിഷങ്ങളാണ് അതെല്ലാം,’ജ്യോതിർമയി പറയുന്നു.

സന്ദേശം വലിയ വിജയമായ സിനിമ; എന്നിട്ടും അന്ന് ഒരുപാട് എതിര്‍പ്പുകളും ഊമക്കത്തുകളും വന്നു: ശ്രീനിവാസന്‍

അതേസമയം ഈ മാസം 17ന് തിയേറ്ററിൽ എത്തുന്ന ബോഗയ്ൻവില്ലയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നേരത്തെ ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും ട്രെയ്ലറിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. ഭീഷ്മ പർവ്വത്തിന് ശേഷം വരുന്ന അമൽ നീരദ് ചിത്രമാണ് ബോഗയ്ൻവില്ല.

Content Highlight: Jyothirmayi About Her Film Career

 

Exit mobile version