ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വില്ലന്‍, മാര്‍ക്കോയിലെ കബീര്‍ ദുഹാന്‍ സിങ് ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
എന്നാല്‍ അങ്ങനെയൊരു വില്ലനായി പെര്‍ഫോം ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് കബീര്‍ ദുഹാന്‍.
ആ കഥാപാത്രം തനിക്ക് വലിയ ചലഞ്ചായിരുന്നെന്നും സിനിമയിലെ പ്രീ ക്ലൈമാക്‌സ് സീന്‍ ചെയ്ത ശേഷം അഞ്ച് ദിവസത്തേക്ക് തനിക്ക് ഉറങ്ങാന്‍ പറ്റിയില്ലെന്നും കബീര്‍ ദുഹാന്‍ പറയുന്നു
‘മാര്‍ക്കോയിലെ എന്റെ എല്ലാ സീനുകളും ബ്രൂട്ടല്‍ ആയിരുന്നു. ഹെവിലി ബ്യൂട്ടല്‍. ഇന്ത്യന്‍ സിനിമയില്‍ ഇത്രയും ക്രൂരനായ ഒരു വില്ലന്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
അതൊരു വലിയ ടാസ്‌കായിരുന്നു, കാരണം നമ്മള്‍ അതിനൊത്ത് പെര്‍ഫോം ചെയ്യണം. ഇന്ത്യ മുഴുവന്‍ കാണുന്ന ഒരു സിനിമയാണ്.
സിനിമയിലെ ഈ കഥാപാത്രത്തെ കുറിച്ച് ഞാന്‍ എന്റെ ഭാര്യയോടും വീട്ടുകാരോടും എന്റെ സംവിധായകരായ കുറച്ച് സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞിരുന്നു.
റിലാക്‌സ് ചെയ്ത ശേഷമാണ് ഓരോ സീനും പെര്‍ഫോം ചെയ്തത്. തിയേറ്ററില്‍ എല്ലാവരും അത് എന്‍ജോയ് ചെയ്‌തെന്നാണ് വിശ്വാസം. ആളുകള്‍ക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.
സിനിമ റിലീസ് ചെയ്ത ശേഷം എനിക്ക് നിരവധി മെസ്സേജുകള്‍ വന്നു. സാര്‍ ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു..പക്ഷേ നിങ്ങള്‍ അത് ഗംഭീരമാക്കി. വി ലവ് യു എന്നാണ് ആ മെസ്സേജുകള്‍.
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്റെ സിനിമയുടെ സ്റ്റില്‍സ് ഷെയര്‍ ചെയ്യുമ്പോള്‍ 5000 കമന്റുകളൊക്കെയാണ് വരുന്നത്.
അതില്‍ കോമണ്‍ ആയിട്ടുള്ള ഒരു കമന്റ് ‘സാര്‍ എന്താണ് ഇത്ര സീരിയസ്. നിങ്ങള്‍ ആ കഥാപാത്രത്തെ ഗംഭീരമാക്കി. നിങ്ങളെപ്പോലൊരു വില്ലനെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഞങ്ങള്‍ കണ്ടിട്ടില്ല’ എന്നാണ്.
അനുരാഗ് കശ്യപ് ആ കമന്റ് തമാശയ്ക്കിട്ടതാണ്, ഞാന്‍ സീരിയസാക്കി: ആഷിഖ് അബു
നിങ്ങള്‍ വന്നു കീഴടക്കി എന്നാണ് അവര്‍ പറഞ്ഞത്. അതൊരു ഹെവി ക്യാരക്ടറായിരുന്നു. പെര്‍ഫോം ചെയ്യാന്‍ ഒട്ടും എളുപ്പമായിരുന്നില്ല.
പ്രീ ക്ലൈമാക്‌സ് സീനുകള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ എന്റെ കസേരയില്‍ കണ്ണടച്ച് ഒരു 20 മിനുട്ട് ഇരിക്കും. അതിന് ശേഷമാണ് പെര്‍ഫോം ചെയ്യാന്‍ പോകുക.
മൈന്‍ഡിനെ റിലാക്‌സ് ചെയ്യുകയാണ്. എന്നാല്‍ മാത്രമേ ആ സീന്‍ പെര്‍ഫെക്ട് ആകുകയുള്ളൂ. ആ ഗര്‍ഭിണിയെ ഉപദ്രവിക്കുന്ന സീനൊക്കെ ഞാന്‍ വല്ലാതെ ഡിസ്റ്റേര്‍ബ് ആയ സീനാണ്.
ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ റിലാക്‌സ് ആകാന്‍ പറഞ്ഞു. എനിക്ക് നാലഞ്ച് ദിവസം ഉറങ്ങാന്‍ പോലും പറ്റിയിരുന്നില്ല. ഇതേ ഷോട്ട് സബ് കോണ്‍ഷ്യസ് മൈന്‍ഡില്‍ കിടന്ന് കറങ്ങുകയാണ്.
1650 ദിവസങ്ങള്‍ക്ക് ശേഷം ബറോസിനെ പോലെ എനിക്കും മോക്ഷം കിട്ടി: മോഹന്‍ലാല്‍
എന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീനോ ഹൗസ് സീനോ അല്ല. പ്രീ ക്ലൈമാക്‌സ് സീനാണ് എന്നെ അലട്ടിയത്.
വല്ലാത്ത ഹെവി സീനായിരുന്നു. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ നമ്മള്‍ ഇതൊക്കെ പെര്‍ഫോം ചെയ്യേണ്ടി വരും. പക്ഷേ അത് നമ്മുടെ മനസില്‍ നിന്ന് പോകില്ല.
ആ വിഷ്വല്‍ മനസില്‍ കിടക്കും. മുഖം മുഴുവന്‍ രക്തത്തില്‍ പുരണ്ടതും. കയ്യില്‍ ആ കുഞ്ഞ് കിടക്കുന്നതും ആ ലേഡിയെ കൊല്ലുന്നതും എല്ലാം,’ കബീര്‍ ദുഹാന്‍ സിങ് പറയുന്നു.
Content Highlight: Actor Kabir Duhan Singh about His Character on Marco Movie