അമ്മ സംഘടന നേരിടുന്ന നിലവിലെ പ്രതിസന്ധികളെ കുറിച്ചും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ ആളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
ആള്‍ക്കാര്‍ ഈഗോയും കാര്യങ്ങളും തെറ്റിദ്ധാരണകളുമെല്ലാം മാറ്റിവെച്ച് ഓപ്പണ്‍ ആയി സംസാരിച്ച്, അമ്മയെ ശക്തമായി തിരിച്ചു കൊണ്ടുവരുന്ന രീതിയിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട് എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
‘അമ്മയുടെ പ്രസിഡന്റായി പുതിയ ആള്‍ വന്നു എന്നതുകൊണ്ട് മാത്രം എല്ലാ കാര്യവും ശരിയാവണമെന്നില്ല. ഇത്രയും കാലും എങ്ങനെ റണ്‍ ചെയ്തു, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതൊക്കെ ഗൈഡ് ചെയ്യേണ്ട മുതിര്‍ന്ന ആള്‍ക്കാരുടെ സഹായവും ഗൈഡന്‍സും എന്തായാലും വേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.
ചാക്കോച്ചന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ എന്തായാലും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരാള്‍ എന്തായാലും വന്നേ പറ്റൂ. നമുക്ക് സീക്വാര്യത ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ഇന്നസെന്റ് ചേട്ടനൊക്കെ സീക്വാര്യതയും അദ്ദേഹം ആ സ്ഥാനത്തിന് കാപ്പബിളും ആയിരുന്നു.
ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു കാലം ആളുകള്‍ എന്നെ വിലയിരുത്തേണ്ടത് ഇങ്ങനെയായിരിക്കണം: മമ്മൂട്ടി
അത്രത്തോളം കാപ്പബിള്‍ ആണ് ഞാന്‍ എന്ന് എനിക്ക് തോന്നുന്നില്ല. അമ്മയുടെ ബൈലോ പോലും എനിക്ക് കൃത്യമായി അറിയില്ല. ഞാന്‍ അതിനെ പറ്റി പഠിച്ചിട്ടില്ല. അത്തരത്തില്‍ അറിവ് കുറവാണ്.
അതിനെ പറ്റി വ്യക്തതയോടെ അറിയാവുന്ന ഒരാള്‍ വന്ന് നിന്നിട്ടേ കാര്യമുള്ളൂ. അല്ലാതെ മറ്റുള്ളവരുടെ കയ്യിലെ പാവയായിപ്പോകും. രാജു നല്ലൊരു ഓപ്ഷനാണ്. അതുപോലെ കുട്ടേട്ടനും (വിജയരാഘവന്‍) നല്ല ഓപ്ഷനാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchackoboban about issues in AMMA and Prithviraj