ഞാന്‍ കഥ പറഞ്ഞാല്‍ മമ്മൂക്കയുടെ ഡേറ്റ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു, അദ്ദേഹത്തേയും കൂട്ടിയാണ് പോയത്: ബ്ലെസി

/

കാഴ്ച സിനിമയുടെ തിരക്കഥ എഴുതാന്‍ മമ്മൂട്ടി പ്രചോദനമായതിനെ കുറിച്ചും മമ്മൂട്ടി സ്വന്തമായി എഴുതാന്‍ പറഞ്ഞെങ്കിലും പേടിച്ചിട്ട് പിന്നേയും കുറച്ച് ദിവസം ആളുകളെ തപ്പി നടന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.

ഒരു നിവൃത്തിയും ഇല്ലാതായ ഘട്ടത്തിലാണ് തനിയെ എഴുതാന്‍ തീരുമാനിച്ചതെന്നും ബ്ലെസി പറയുന്നു.

‘ അദ്ദേഹം എന്നോട് എഴുതാന്‍ പറഞ്ഞെങ്കിലും പിന്നെയും ഞാന്‍ ആളുകളെ അന്വേഷിച്ചു. പേടിച്ചിട്ടാണ്. ആരേയും കിട്ടുന്നില്ല.

ഷൂട്ടിന് ഡേറ്റ് അടുക്കാറുമായി. അങ്ങനെ എഴുതിയതാണ്. സിനിമയുടെ ഫസ്റ്റ് ഹാഫ് എഴുതി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ടാണ്.

അമ്മയുടെ പ്രസിഡന്റാവാന്‍ രാജു യോഗ്യനാണ്, പിന്നെയൊരാള്‍ ആ നടന്‍: കുഞ്ചാക്കോ ബോബന്‍

ഫോര്‍ ദി പീപ്പിളിലൊക്കെ ഞാന്‍ അസോസിയേറ്റ് ചെയ്തിരുന്ന സമയത്താണ് കാഴ്ചയുടെ കഥ എന്റെ മനസില്‍ വരുന്നത്. കഥ ചില സുഹൃത്തുക്കളോടൊക്കെ പറഞ്ഞു. അങ്ങനെ അവര്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ കറങ്ങിത്തിരിഞ്ഞ് മമ്മൂക്കയുടെ അടുത്ത് കഥ പറയാമെന്ന ഘട്ടമെത്തി. ഞാന്‍ കഥ പറഞ്ഞാല്‍ ഡേറ്റ് കിട്ടത്തില്ല എന്ന് ഉറപ്പായിരുന്നു.

കാരണം മനസിലാക്കിയെടുക്കാനൊക്കെ പ്രയാസമായിരിക്കും. അങ്ങനെ സിയാദ് കോക്കറിനെ ഒപ്പം കൂട്ടിയാണ് പോയത്.

സി.ബി.ഐ ഡയറിക്കുറിപ്പിന്റെ ലൊക്കേഷനിലാണ് പോയത്. അരയന്നങ്ങളുടെ വീട്ടിലും ജോണി വാക്കറിലുമൊക്കെ ഞാന്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്.

അങ്ങനെ സിയാദ് കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ മമ്മൂക്ക അവന്‍ പറയട്ടെ എന്ന് പറഞ്ഞ് എന്നെ വിളിച്ചു.

ഓസ്‌ട്രേലിയയും കാനഡയും, ഫോട്ടോയില്‍ കാണുന്നതല്ല സത്യം; രണ്ട് ദിവസം കൊണ്ട് തിരിച്ച് വീട്ടില്‍ വരാന്‍ തോന്നും: ബേസില്‍

അങ്ങനെ എന്നെ വിളിച്ച് വേറെ ഒരു വശത്തേക്ക് മാറിയിരുന്നു. ഞാന്‍ കഥ പറയാന്‍ തുടങ്ങി. അതിനിടെ മമ്മൂക്കയെ ഷോട്ടിനൊക്കെ വിളിക്കുന്നുണ്ട്. ഞാന്‍ ആ സമയത്ത് അവിടെ വെയ്റ്റ് ചെയ്തു.

മമ്മൂക്ക തിരിച്ചു വന്ന ശേഷം വീണ്ടും കഥ പറഞ്ഞു. അങ്ങനെ ഒറ്റയിരുപ്പിന് അദ്ദേഹം കഥ കേട്ടു. ശേഷം ഇത് ആര് എഴുതുമെന്ന് ചോദിച്ചു. ലോഹി ചേട്ടന്റെ അടുത്ത് പറഞ്ഞ് നോക്കാമെന്ന് പറഞ്ഞു.

അല്ലെങ്കില്‍ സക്കരിയയെ കൊണ്ട് എഴുതിപ്പിക്കാമെന്ന് പറഞ്ഞു. അത് ശരിയാവില്ലെന്ന് പറഞ്ഞു. ലോഹിയുടെ രീതിയല്ല ഈ സിനിമ എന്നും പറഞ്ഞു. പിന്നെ ആര് എഴുതുമെന്ന് ചോദിച്ചു.

നിനക്ക് എഴുതിക്കൂടേ എന്നായി മമ്മൂക്ക. അയ്യോ ഞാന്‍ ഇതുവരെ എഴുതിയിട്ടില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ എന്നോട് പറഞ്ഞതുപോലെ അങ്ങ് എഴുതിയാല്‍ മതി. ശ്രമിച്ച് നോക്ക് എന്ന് പറഞ്ഞു.

ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു കാലം ആളുകള്‍ എന്നെ വിലയിരുത്തേണ്ടത് ഇങ്ങനെയായിരിക്കണം: മമ്മൂട്ടി

കഥ ഇഷ്ടമായെന്നും ചെയ്യാമെന്നും പറഞ്ഞ് പിരിഞ്ഞു. അതിന് ശേഷവും ഞാന്‍ വീണ്ടും ആളുകളെ അന്വേഷിച്ചു. പുതിയ ആള്‍ക്കാരെ കിട്ടിയില്ല.

അവസാനം ഷൂട്ടിങ് അടുക്കാറായി. തിരക്കഥയാണെങ്കില്‍ ആയിട്ടുമില്ല. പെട്ടെന്ന് ഒരു ദിവസം വീടിന്റെ അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ ഞാന്‍ ഒരു റൂം എടുത്തു.

രാത്രിയും പകലുമായി അഞ്ച് ദിവസം കൊണ്ട് ഫസ്റ്റ് ഹാഫ് എഴുതി കഴിഞ്ഞു. പൂജ ആകുമ്പോഴേക്ക് എല്ലാം സെറ്റ് ആക്കി,’ ബ്ലെസി പറഞ്ഞു.

Content Highlight: Director Blessy about Mammootty and Kazhcha Movie

Exit mobile version