രഞ്ജൻ പ്രമോദിന്റെ രചനയിൽ ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് മീശ മാധവൻ. ദിലീപ് നായകനായ ചിത്രത്തിൽ കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, കൊച്ചിൻ ഹനീഫ തുടങ്ങി വമ്പൻ താരനിര ഒന്നിച്ചിരുന്നു. ചിത്രം തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Also Read: ലാലേട്ടൻ എനിക്ക് ഡേറ്റ് തന്നു, പക്ഷെ ഒടുവിൽ പടം സംവിധാനം ചെയ്തത് അദ്ദേഹം: രഞ്ജൻ പ്രമോദ്
ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുള്ള മീശ മാധവൻ തമിഴിൽ സൂപ്പർ സ്റ്റാർ ദളപതി വിജയ്‌യെ നായകനാക്കി ചെയ്യാനായി നിർമാതാവ് അപ്പച്ചൻ തന്നെ സമീപിച്ചിരുന്നുവെന്ന് പറയുകയാണ് ലാൽ ജോസ്. എന്നാൽ സിനിമ കണ്ട വിജയ് ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെപോലൊരു സ്റ്റാറിന് ചേർന്നതല്ലെന്നും കുറച്ച് കൂടെ ഹെവിയായ ഒരു ക്ലൈമാക്സാണ് തനിക്ക് ആവശ്യമെന്ന് പറഞ്ഞെന്നും ലാൽജോസ് പറയുന്നു.
സ്റ്റാറായി വളർന്ന് വരുന്നവർക്ക് ചേരുന്ന സിനിമയാണ് മീശ മാധവനെന്ന് വിജയ് പറഞ്ഞെന്നും അങ്ങനെ തമിഴിൽ മീശമാധവൻ മുടങ്ങിയെന്നും ലാൽജോസ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മീശ മാധവൻ വലിയ വിജയമായപ്പോൾ നിർമാതാവ് അപ്പച്ചൻ സാർ ഒറ്റപ്പാലത്തെ എന്റെ വീട്ടിലേക്ക് കാണാൻ വന്നു. മീശ മാധവൻ തമിഴിൽ ചെയ്യാനുള്ള അവകാശം പുള്ളിക്ക് വേണമെന്ന് പറഞ്ഞു.
എന്നോട് തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞു. വിജയ്‌യുടെ ഡേറ്റ് ഉണ്ടെന്ന് അപ്പച്ചൻ സാർ എന്നോട് പറഞ്ഞു. അങ്ങനെ മീശ മാധവനും കൊണ്ട് ഞങ്ങൾ മദ്രാസിലേക്ക് പോയി. മദ്രാസിൽ വെച്ച് വിജയ്‌യെ കണ്ടു. അദ്ദേഹത്തിന് ഞങ്ങൾ മീശ മാധവൻ കാണിച്ചുകൊടുത്തു.
മീശ മാധവൻ കണ്ടിട്ട് വിജയ് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്കോർമയുണ്ട്. സിനിമ ഒരുപാട് നന്നായിട്ടുണ്ട്, പക്ഷെ ക്ലൈമാക്സ് എന്നെ പോലൊരു സ്റ്റാറിന് പറ്റിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്റ്റാറിന് ചെയ്യാൻ പറ്റിയ അത്രയും ഹെവിയല്ല ഇതിന്റെ ക്ലൈമാക്സെന്ന് വിജയ് പറഞ്ഞു.
Also Read: ആ സീനിൽ ലാലേട്ടന്റെ റിയാക്ഷൻ കണ്ട് നമ്മൾ ചിരിക്കാൻ കാരണം ആ നടന്റെ പെർഫോമൻസ്: ബേസിൽ ജോസഫ്
പക്ഷെ ഒരു സ്റ്റാർ ആവാൻ പോകുന്ന ഒരാൾക്ക് ഈ ക്ലൈമാക്സ് ഓക്കെയാണെന്നും വിജയ് പറഞ്ഞു. എനിക്ക് ഈ ക്ലൈമാക്സ് പോരായെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തമിഴിൽ മീശ മാധവൻ നടന്നില്ല,’ലാൽജോസ് പറയുന്നു.
Content Highlight: Laljose Says That He Approach Vijay For Meesha Madavan’s Tamil Remake