പൃഥ്വിരാജുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് ബൈജു. പൃഥ്വി സംവിധാനം ചെയ്ത ലൂസഫറിലും രണ്ടാം ഭാഗമായ എമ്പുരാനിലും ഒരു പ്രധാന വേഷത്തില്‍ ബൈജു അഭിനയിക്കുന്നുണ്ട്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ എത്ത ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
പൃഥ്വിരാജിന്റെ ലൊക്കേഷനില്‍ കൃത്യസമയം പാലിക്കണമെന്ന് പറയുകയാണ് ബൈജു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വളരെ സ്‌നേഹമൊക്കെയുള്ള നടനാണ് പൃഥ്വിരാജ് എന്നും എന്നാല്‍ ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഒരു നോട്ടം നോക്കമെന്നും ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരനെ ഓര്‍മ വരുമെന്നും ബൈജു സന്തോഷ് പറഞ്ഞു.
രാജു സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ഞാന്‍ അഭിനയിച്ചു, ഇനിയും കുറച്ചു പരിപാടികള്‍ ബാക്കിയുണ്ട്. അത് അടുത്ത മാസമൊക്കെ ആകുമ്പോള്‍ കഴിയുമെന്ന് തോന്നുന്നു.
ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് പേടിയൊന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കൃത്യസമയത്ത് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമക്ക് വേണ്ടിയാണ്.
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം തന്നെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ബൈജു പറഞ്ഞു.
‘കൈനീട്ടം’ എന്ന പേര് തന്നെ മാനിപ്പുലേഷന്‍ ആണ്, അതവരുടെ അവകാശമാണ്
‘ഷൂട്ടിന് നമ്മള്‍ അതിരാവിലെ തന്നെ വരണം. അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും ഞാന്‍ രാവിലെ വരും. ഞാന്‍ ആദ്യം വിളിച്ചു ചോദിക്കും ‘രാജു വന്നോ?’ എന്ന്. അതു കഴിഞ്ഞ് ഞാന്‍ അവിടെ എത്തിയാല്‍ മതി.
എല്ലാ ചേരുവകകളും ഒത്തുവരുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. എത്ര സിനിമകള്‍ വരുന്നുണ്ട് അതില്‍ വിജയം ആഘോഷിക്കുന്ന സിനിമകള്‍ വളരെ കുറവാണ്, ബൈജു സന്തോഷ് പറഞ്ഞു.