സിനിമകള്‍ കൊണ്ട് മാത്രം സമൂഹത്തില്‍ ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് നടി ലിജോ മോള്‍ ജോസ്. ഓരോ കാര്യങ്ങളിലും അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും എന്നാല്‍ ആ ശരികളില്‍ തന്നെ തെറ്റുണ്ടോയെന്ന് പരിശോധിക്കണമെന്നും ലിജോ മോള്‍ പറയുന്നു.
പൊന്മാന്‍ എന്ന സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സമൂഹത്തിലെ ചില അനീതികളെ കുറിച്ചും ആളുകളുടെ കാഴ്ചപ്പാടുകളെ കുറിച്ചുമൊക്കെ ലിജോ മോള്‍ സംസാരിച്ചത്.
‘സിനിമകള്‍ കൊണ്ട് മാത്രം സമൂഹത്തില്‍ ഒരു മാറ്റം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമകള്‍ മാത്രമല്ല അവനവന് ചിന്തിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ടല്ലോ.
ഓരോ കാര്യങ്ങളിലും അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. ശരിയെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ തന്നെ തെറ്റായിരിക്കാം. നമുക്ക് ചിന്തിക്കാനുള്ള കഴിവുണ്ടല്ലോ.
നായകനാണെന്ന് ചിന്തിച്ചിട്ടില്ല, അതുകൊണ്ട് ടെന്‍ഷനില്ലായിരുന്നു: സജിന്‍ ഗോപു
മനുഷ്യനെ വ്യത്യസ്തനാക്കുന്നത് തന്നെ ചിന്തിക്കാനുള്ള കഴിവാണല്ലോ. ചിന്തിച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക.
ഞാന്‍ ഇത്രയും കാലം ധരിച്ചുവെച്ചിരുന്നതായിരുന്നു ശരിയെന്ന് കരുതി അത് മുറുകെ പിടിച്ച് മുന്നോട്ട് പോകാതെ അണ്‍ലേണ്‍ ചെയ്യുക എന്ന് പറയില്ലേ.
അങ്ങനെ ആളുകള്‍ തിരുത്താനും ശരികളെ തിരഞ്ഞെടുക്കാനും ശ്രമിക്കുക. അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തീരുമാനിക്കുക. സ്ത്രീധനം എന്ന വിഷയത്തെ കുറിച്ച് മാത്രമല്ല പറയുന്നത്.
എല്ലാ കാര്യങ്ങളിലും അങ്ങനൈയേ മാറ്റമുണ്ടാകൂ. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും കണ്ടും കേട്ടും അവനവന്‍ തന്നെയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അങ്ങനെയാണ് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്.
സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. യുവതലമുറ മാറുന്നുണ്ട്. സ്ത്രീധനം എന്ന സിസ്റ്റമൊക്കെ പെട്ടെന്ന് നിര്‍ത്താന്‍ പറ്റുമോ എന്നറിയില്ല.
ഇപ്പോള്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ തന്നെ സ്ത്രീകധനം ആവശ്യപ്പെട്ടുവരുന്ന കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് ധൈര്യസമേതം തീരുമാനമെടുക്കുക. അതിനെ ഫാമിലി സപ്പോര്‍ട്ട് ചെയ്യുക.
തിരിച്ചും ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം ചോദിക്കില്ല എന്ന് ആണ്‍കുട്ടി തീരുമാനിക്കണം. അതിനെ പിന്തുമയ്ക്കുന്ന കുടുംബം ഉണ്ടാകണം. അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും സമീപ ഭാവിയില്‍ തന്നെ വലിയൊരു മാറ്റം നമുക്ക് കാണാന്‍ കഴിയും,’ ലിജോ മോള്‍ പറഞ്ഞു.
Content Highlight: Lijo Mol Jose about Dowry system and Society