നൂറ് കണക്കിന് സിനിമകളുടെ ഭാഗമായ, ഇന്നും മലയാളത്തിന്റെ സൂപ്പര്‍താരപദവിയില്‍ നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ ബൈബിള്‍ എന്ന് താന്‍ കണക്കാക്കുന്ന ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
മണിച്ചിത്രത്തഴ് എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. സംവിധായകന്‍ ഫാസില്‍ മികച്ചൊരു സ്റ്റോറി ടെല്ലറാണെന്നും ലാല്‍ പറഞ്ഞു.
മലയാള സിനിമയിലെ ബൈബിള്‍ എന്നൊക്കെ ഞാന്‍ കണക്കാക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. അതുപോലെ സംവിധായകന്‍ ഫാസില്‍,
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയിലൂടെ എനിക്ക് വലിയൊരു അവസരം തന്ന സംവിധായകനാണ് ഫാസില്‍. തുടര്‍ന്നും അദ്ദേഹം എനിക്ക് നിരവധി അവസരങ്ങള്‍ തന്നിട്ടുണ്ട്.
പൃഥ്വിരാജിന് പകരം നായകന്‍ ആകേണ്ടിയിരുന്നത് ഞാന്‍; നായിക മഞ്ജു വാര്യരായിരുന്നു: സുരാജ്
‘എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്തിരിക്കണം.
അതുപോലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ നിര്‍മാതാവായ നവോദയ അപ്പച്ചന് തന്നോട് നല്ല സ്‌നേഹമായിരുന്നുവെന്നും തന്നെ ലാലുമോന്‍ എന്നാണ് വിളിച്ചിരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
അഭിമുഖത്തിനായി എത്തിയ അന്നുമുതല്‍ അവസാന നിമിഷം കാണുന്നതുവരെയും ഒരേ സ്‌നേഹമായിരുന്നെന്നും ഇങ്ങനെ ഒരാള്‍ അദ്ദേഹത്തിന്റെ സിനിമയിലൂടെ ഒരുപാടു നാള്‍ മുന്നോട്ട് സഞ്ചരിക്കുമെന്ന് ആദ്ദേഹം കരുതിക്കാണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Content Highligt: Mohanlal about the bible of malayalam Cinema