പൃഥ്വിരാജിന് പകരം നായകന്‍ ആകേണ്ടിയിരുന്നത് ഞാന്‍; നായിക മഞ്ജു വാര്യരായിരുന്നു: സുരാജ്

ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാപ്പ. 2022ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. ഒപ്പം ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Also Read: അതിലേക്ക് ജാതിയും മതവും കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്കതില്‍ വിശ്വാസവുമില്ല: മഞ്ജു വാര്യര്‍

എന്നാല്‍ ഈ സിനിമയിലെ പൃഥ്വിരാജിന്റെ റോള് ആദ്യം ലഭിച്ചിരുന്നത് തനിക്കായിരുന്നുവെന്ന് പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

അന്ന് ഈ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നില്ലെന്നും എന്നാല്‍ പിന്നീട് എങ്ങനെയോ ആ സിനിമ മാറി പോകുകയായിരുന്നെന്നും സുരാജ് പറയുന്നു. കാപ്പയില്‍ തനിക്ക് നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇന്ത്യയില്‍ ആദ്യമായി ഒരു സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ വന്നത് ആ കമല്‍ ചിത്രത്തിനാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി

‘കാപ്പയില്‍ എനിക്ക് ആദ്യം ഓഫര്‍ വന്നിരുന്നു. രാജുവിന്റെ ആ റോള്‍ ആയിരുന്നു എനിക്ക് കിട്ടിയത്. ഞാന്‍ ആയിരുന്നു അത് ചെയ്യേണ്ടത്. എന്താണ് പിന്നെ ചെയ്യാതിരുന്നതെന്ന് ചോദിച്ചാല്‍, അന്ന് ആ സംവിധായകന്‍ ആയിരുന്നില്ല.

അന്ന് വേണു സാറായിരുന്നു എന്നോട് ഈ സിനിമയെ കുറിച്ച് പറയുന്നത്. പിന്നെ എങ്ങനെയൊക്കെയോ മാറി മാറി പോകുകയായിരുന്നു. അന്ന് എന്റെ പെയറായിട്ട് മഞ്ജു വാര്യരെ ആയിരുന്നു കാസ്റ്റ് ചെയ്തത്. പിന്നെയാണ് ആ കാസ്റ്റിങ്ങൊക്കെ ഇന്ന് കാണുന്നത് പോലെ മാറുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu Talks About Kaapa And Prithviraj Sukumaran

 

 

Exit mobile version