16 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ മടങ്ങിയെത്തുന്നു; തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലേക്ക്.

പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്.

സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് അറിയുന്നത്. 80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

2013 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്.

എവിടെ ക്യാമറ വെച്ചാലും കറക്റ്റ് പൊസിഷനിൽ നിൽക്കുന്ന നടനാണ് ലാൽ സാറെന്ന് അദ്ദേഹം പറഞ്ഞു: എസ്.ജെ. സൂര്യ

2008 ല്‍ ജോഷി സംവിധാനം ചെയ്ത ട്വിന്റി-20യിലാണ് തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മോഹന്‍ലാലും മമ്മൂട്ടിയും അവതരിപ്പിച്ചത്.

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. പിന്നീട് നിരവധി ചര്‍ച്ചകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമകള്‍ക്കായി നടന്നെങ്കിലും ഒന്നും വര്‍ക്കായിരുന്നില്ല.

അടുത്തിടെ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് ആശിര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന ഒരു കുറിപ്പ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചിരുന്നു. ഈ കുറിപ്പ് വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയത്.

ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനുകള്‍ എന്നാണ് സൂചന.

1982-ല്‍ നവോദയായുടെ പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ ആദ്യമായി ഒരുമിച്ചത്. അതില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്.

എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന നൊസ്റ്റാള്‍ജിയ നല്‍കുന്ന സിനിമയാണ് അത്: ലിജോ ജോസ് പെല്ലിശ്ശേരി

പിന്നീട് അഹിംസ, വാര്‍ത്ത, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിച്ചിരുന്നു.

1998-ല്‍ ഫാസില്‍ സംവിധാനംചെയ്ത ഹരികൃഷ്ണന്‍സും വലിയ ഹിറ്റായിരുന്നു. പിന്നീട് മോഹന്‍ലാല്‍ നായകനായ നരസിംഹത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍ വേഷത്തില്‍ മമ്മൂട്ടി എത്തി. ചിത്രം സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.

അവര്‍ രണ്ട് പേര്‍ക്കും ഇഷ്ടമായാല്‍ പോരെ, എന്റെ ഇഷ്ടം എന്തിനാ നോക്കുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചു: ദീപക് ദേവ്

16 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള ഒരു വേഷത്തിലെത്തുമ്പോള്‍ മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത് മാറുമെന്നതില്‍ ആരാധകര്‍ക്കും സംശയമില്ല.

2024 ല്‍ തുടങ്ങിയ മലയാള സിനിമയുടെ കുതിപ്പ് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഒരോ ചിത്രത്തിന്റെ അപ്‌ഡേറ്റുകളും നല്‍കുന്നത്.

Content Highlight: Mammootty and Mohanlal Reunite after 16 years

Exit mobile version