ആ സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ വലിയ ചമ്മലാണ്; അതിനൊരു കാരണവുമുണ്ട്: മാത്യു തോമസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മാത്യു തോമസ്. മാത്യു പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പ്’. കണ്ണന്‍ എന്ന കഥാപാത്രമായി നടനെത്തുന്ന ചിത്രം സഞ്ജു വി. സാമുവലാണ് സംവിധാനം ചെയ്യുന്നത്.

ബാഡ്മിന്റണില്‍ കപ്പ് നേടണമെന്ന കണ്ണന്റെ ആഗ്രഹവും ഇതിനിടയില്‍ കണ്ണന്റെ മനോഹരമായ പ്രണയവുമാണ് സിനിമയില്‍ പറയുന്നത്. ഇപ്പോള്‍ കപ്പ് സിനിമയെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു.

Also Read: ആ മോഹന്‍ലാല്‍ ചിത്രം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ തിയേറ്ററില്‍ പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ചില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

‘കപ്പ് എന്ന ഈ സിനിമ ഷൂട്ട് ചെയ്തിട്ട് ഇപ്പോള്‍ ഏകദേശം രണ്ട് വര്‍ഷമായി. ഞാന്‍ കപ്പിന്റെ കഥ കേള്‍ക്കുന്നത് അതിനും ഒരുപാട് മുമ്പായിരുന്നു. ഞാന്‍ ഈ സിനിമയുടെ കഥ കേട്ടിട്ട് തന്നെ മൂന്ന് വര്‍ഷമായെന്ന് തോന്നുന്നു.

അതുകൊണ്ടാകും ഇപ്പോള്‍ കപ്പ് സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ എനിക്ക് വലിയ ചമ്മലാണ് തോന്നുന്നത്. സത്യത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ ക്യാരക്ടേഴ്സ് ചെയ്യരുതെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു.

കപ്പിന്റെ കഥ വന്ന് എന്നോട് പറഞ്ഞപ്പോള്‍ സ്‌കൂള്‍ കഥാപാത്രം ആയതിന്റെ ചെറിയ താത്പര്യകുറവ് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇതൊരു സ്പോര്‍ട്സ് ഡ്രാമയായത് കൊണ്ടുതന്നെ എനിക്ക് ചെറിയ എക്സൈറ്റ്മെന്റും തോന്നിയിരുന്നു.

Also Read: ബറോസ് വിജയിക്കുമോ പരാജയപ്പെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും ആ തീരുമാനം: മോഹന്‍ലാല്‍

മാത്രമല്ല ഇവിടെ നമുക്ക് അധികം ബാഡ്മിന്റന്‍ സിനിമകള്‍ വന്നിട്ടില്ലല്ലോ. അതുകൊണ്ടാകാം ഈ സിനിമയില്‍ എനിക്ക് വലിയ എക്സൈറ്റ്മെന്റ് തോന്നിയത്. പിന്നെ ഈ സിനിമയുടെ കഥ പ്ലേസ് ചെയ്യാന്‍ പറ്റുന്നത് സ്‌കൂളില്‍ മാത്രമാണ്.

കാരണം സ്‌കൂളില്‍ നിന്നാണല്ലോ മത്സരിച്ച് ഡിസ്ട്രിക്റ്റിലും നാഷണല്‍സിലുമൊക്കെ പോകുന്നത്. അതുകൊണ്ട് സ്‌കൂളിലല്ലാതെ മറ്റൊരിടത്തും ഈ കഥ പ്ലേസ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്‌കൂള്‍ ക്യാരക്ടര്‍ ആയാലും കുഴപ്പമില്ലെന്ന് പറയുന്നത്,’ മാത്യു തോമസ് പറയുന്നു.

Content Highlight: Mathew Thomas Talks About Cup Movie Poster

Exit mobile version