ഒ.ടി.ടിക്ക് വേണ്ടി എഴുതി തിയേറ്ററില്‍ റിലീസ് ചെയ്യേണ്ട വന്ന ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമ തിയേറ്ററില്‍ ഇറക്കുന്നത് വലിയ റിസ്‌കാണെന്നും അക്കാരണം കൊണ്ട് ആ സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടെന്നും മുരളി ഗോപി പറയുന്നു.
രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ തീര്‍പ്പ് എന്ന ചിത്രത്തെ കുറിച്ചായിരുന്നു മുരളി ഗോപി സംസാരിച്ചത്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്‌ക്രിപ്റ്റുകളില്‍ ഒന്നാണ് തീര്‍പ്പിന്റേതെന്നും മുരളി ഗോപി പറഞ്ഞു.
‘തീര്‍പ്പിന്റെ ചര്‍ച്ചകള്‍ തുടങ്ങിയത് കൊവിഡിന്റെ സമയത്താണ്. അന്ന് തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതുകൊണ്ട് ഒ.ടി.ടിക്ക് വേണ്ടി ചെയ്യാന്‍ നിന്ന സിനിമയായിരുന്നു അത്.
ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്ഫോം എന്ന സാധ്യത മാത്രമേ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ആ സക്രിപ്റ്റിന്റെ രൂപകങ്ങളും ഞാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിന് വേണ്ടി തയാറാക്കിയതാണ്.
പക്ഷേ സിനിമയുടെ ഷൂട്ട് അല്‍പം വൈകി. ആ സമയമായപ്പോഴേക്ക് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റുന്ന അവസ്ഥയായി. അങ്ങനെ ആ സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.
അത് മമ്മൂക്കയുടെ വേറെ ലെവല്‍ പരിപാടിയാണ്, കണ്ട് തന്നെ പഠിക്കണം: കലാഭവന്‍ ഷാജോണ്‍
ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമ തിയേറ്ററില്‍ ഇറക്കുന്നത് വലിയ റിസ്‌കാണ്. അതിന്റെ ഘടന വല്ലാതെ മാറും. അക്കാരണം കൊണ്ട് തീര്‍പ്പ് പരാജയമായി. പക്ഷേ എനിക്ക് ഇഷ്ടമുള്ള സ്‌ക്രിപ്റ്റുകളില്‍ ഒന്നാണ് തീര്‍പ്പിന്റേത്’ മുരളി ഗോപി പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് മുരളിയുടെ ഗോപിയുടെ ഏറ്റവും പുതിയ സിനിമ. ലൂസിഫറിന്റെ മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് എമ്പുരാനെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content highlight: Murali Gopi About Theerppu Movie