നായകന് കൊടുത്ത അതേ പ്രതിഫലം നമ്മള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ തിരിച്ചൊരു ചോദ്യം ചോദിക്കും: ഗ്രേസ് ആന്റണി

/

സിനിമയില്‍ തുല്യവേതനം നല്‍കുകയെന്നത് നടപ്പില്‍ വരുത്താന്‍ കഴിയുന്ന ഒരു കാര്യമല്ലെന്നും നായകന് കൊടുക്കുന്ന അതേ പ്രതിഫലം തന്നെ നമുക്കും വേണമെന്ന് ഡിമാന്റ് ചെയ്യാന്‍ കഴിയില്ലെന്നും നടി ഗ്രേസ് ആന്റണി.

നമ്മുടെ പേരില്‍ ഒരു പടം വിറ്റുപോകുമെന്ന ഘട്ടമെത്തിയാല്‍ മാത്രമേ പ്രതിഫലത്തിന്റെ കാര്യത്തില്‍ അത്തരത്തിള്‍ ഡിമാന്റ് ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും ഗ്രേസ് പറയുന്നു.

‘നായകന് ഇത്ര റെമ്യൂണറേഷന്‍ കൊടുത്തു, എനിക്കും അതേ റെമ്യൂണറേഷന്‍ വേണം എന്ന് ഞാന്‍ പറയുകയാണ്. അപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് അവര്‍ ചോദിക്കുക താങ്കളുടെ പേരില്‍ ഈ പടം വിറ്റുപോകുമോ എന്നാണ്.

ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ല. കാരണം വിറ്റുപോകാനുള്ള റീസണും സോഴ്‌സും അവരെല്ലാം കാണുന്നത് ആ ആക്ടറിലാണ്. അത് നമുക്കില്ല. നമ്മള്‍ ഒരു പ്രൊജക്ട് കമ്മിറ്റ് ചെയ്യുകയാണ്.

ഒ.ടി.ടിക്ക് വേണ്ടി എഴുതി തിയേറ്ററില്‍ ഇറക്കേണ്ടി വന്നു; പരാജയപ്പെട്ടെങ്കിലും അതെന്റെ പ്രിയപ്പെട്ട സ്‌ക്രിപ്റ്റുകളില്‍ ഒന്ന്: മുരളി ഗോപി

ആ പ്രൊജക്ട് എടുക്കാനുള്ള കാരണം അതിന്റെ റൈറ്ററും ഡയറക്ടറും പ്രൊഡക്ഷന്‍ സൈഡിലുള്ളവരുമാണ്. അപ്പോള്‍ ആ പ്രൊഡക്ടിന് അവര്‍ ഒരു സെല്ലിങ് പോയിന്റ് കണ്ടിട്ടുണ്ടാകും.

ഇതൊരു ബിസിനസ് ആണല്ലോ. ഇന്ന ആക്ടറിന്റെ പേരിലാണ് ഈ സിനിമ സെല്‍ ചെയ്യുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ റെമ്യൂണറേഷന്‍ ഉണ്ട്. അത് നല്‍കാന്‍ അവര്‍ തയ്യാറാകും.

ഒരു പടം ബിസിനസ് ആകണമെങ്കില്‍ അതിന് അതിന്റേതായ ഒരു വാല്യു ഉണ്ടാകും. അതില്‍ അഭിനയിക്കാന്‍ നായികയായി വരുന്ന ഞാന്‍. ആ ലെവലിലേക്ക് ഞാന്‍ വളര്‍ന്നു കഴിഞ്ഞാല്‍, അല്ലെങ്കില്‍ എന്റെ പേരില്‍ പടം വിറ്റുപോകുന്ന, എന്നെ സെന്‍ട്രല്‍ ക്യാരക്ടറാക്കി പടം ചെയ്യാന്‍ തയ്യാറായി ഒരു പ്രൊഡക്ഷന്‍ ടീം വരികയാണെങ്കില്‍ എനിക്ക് തീര്‍ച്ചയായും എന്റെ റെമ്യൂണറേഷന്‍ ഇത്രയാണെന്ന് ഡിമാന്റ് ചെയ്യാം.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, മിനിമം ഗ്യാരണ്ടിയെന്ന ആളുകളുടെ പ്രതീക്ഷ വലിയ ഉത്തരവാദിത്തം: നസ്രിയ

അതേസമയം ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന വര്‍ക്കിന് ഞാന്‍ ഡിമാന്റ് ചെയ്യുന്ന പ്രതിഫലം തന്നെ ഞാന്‍ വാങ്ങിക്കുന്നുണ്ട്. അത് തുല്യമായ വേതനം എന്നുള്ള രീതിയിലല്ല.

ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ അതിലെ നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് ഞാന്‍ വാങ്ങിച്ചത്. അതും ഒരു പോയിന്റാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മളേക്കാള്‍ പ്രതിഫലം കുറവുള്ള ആക്ടേഴ്‌സും ഉണ്ട്.

ഒരു സിനിമയില്‍ വില്ലനോ ക്യാരക്ടര്‍ റോളോ ചെയ്യുന്ന ഒരു നടന് നായകന്റെ അതേ പ്രതിഫലം കിട്ടുമോ? കിട്ടില്ല. നമ്മുടെ പേരില്‍ പടം വിറ്റുപോകുന്ന സ്‌റ്റേജ് എത്തിക്കഴിഞ്ഞാല്‍ മാത്രമേ നമുക്ക് അത്തരത്തില്‍ ഡിമാന്റ് ചെയ്യാന്‍ പറ്റുകയുള്ളൂ,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony about Remmunaration

Exit mobile version