അത് മമ്മൂക്കയുടെ വേറെ ലെവല്‍ പരിപാടിയാണ്, കണ്ട് തന്നെ പഠിക്കണം: കലാഭവന്‍ ഷാജോണ്‍

/

മലയാള സിനിമയില്‍ എല്ലാ കാലത്തും പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്ന ഒരു നടനാണ് മമ്മൂട്ടി.

പുതിയ തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എക്കാലവും അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്.

പുതിയ തലമുറയിലെ ആളുകളുമായി വര്‍ക്ക് ചെയ്യുമ്പോള്‍ താനും അവരില്‍ ഒരാളാകുമെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

അടുത്തകാലത്തായി യുവതലമുറയിലെ സംവിധായകര്‍ക്കും ടെക്‌നീഷ്യന്‍സിനുമൊക്കെ വളരെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന ആളായി മമ്മൂട്ടി മാറിയിട്ടുണ്ട്.

പണ്ടത്തെപ്പോലെയല്ലെന്നും ഒരു സിനിമയുടെ കഥയുമായി ഒരു ടീം തന്നെയാണ് തന്നെ കാണാന്‍ എത്താറാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

എനിക്ക് ഉറപ്പാണ് മമ്മൂക്ക ഡയലോഗ് മറന്നതല്ല, എന്നെ കൂളാക്കാനായി അങ്ങനെ പറഞ്ഞതാണ്: ചിന്നു ചാന്ദ്‌നി

സിനിമയെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകളാണ് അവരെന്നും അങ്ങനെയുള്ളവര്‍ ഉണ്ടാകുക എന്നത് വലിയ കാര്യമാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പുതിയ തലമുറയ്‌ക്കൊപ്പം സഹകരിക്കുന്ന മമ്മൂട്ടിയുടെ രീതിയെ കുറിച്ചും മമ്മൂട്ടിയെന്ന പാഠപുസ്തകത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍.

നിങ്ങള്‍ എന്തൊക്കെ ചെയ്താല്‍ ഇവിടെ ഉണ്ടാകും എന്ന് നമുക്ക് പറഞ്ഞു തരാനുള്ള വലിയൊരു ടെക്സ്റ്റ് ബുക്കാണ് മമ്മൂക്കയെന്നായിരുന്നു കലാഭവന്‍ ഷാജോണിന്റെ വാക്കുകള്‍.

ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ‘വണ്‍ ഓഫ് ദി ബെസ്റ്റ് ആക്ട്രസി’ല്‍ ഒരാളാണ് ഞാനെന്ന് അമലേട്ടന്‍, പിറ്റേ ദിവസം തന്നെ വഴക്കും കിട്ടി: ഐശ്വര്യ

‘മമ്മൂക്കയുടെ അടുത്ത കാലത്തായി പുറത്തുവന്നിരിക്കുന്ന ഫോട്ടോകളും പോസ്റ്റുകളുമൊക്കെ നോക്കിയാല്‍ മനസിലാകും അദ്ദേഹത്തിന്റെ ചുറ്റിലിരിക്കുന്നത് എല്ലാം യങ് സ്‌റ്റേഴ്‌സ് ആയിരിക്കും. എല്ലാം പുതിയ പിള്ളേര്‍. അത് മമ്മൂക്കയുടെ വേറെ ലെവല്‍ പരിപാടിയാണ്.

മമ്മൂക്കയെ ഒക്കെ കണ്ടുകൊണ്ട് തന്നെയാണ് നമ്മള്‍ മുന്നോട്ടുപോകേണ്ടത്. അദ്ദേഹം വലിയൊരു പാഠമാണ്. നിങ്ങള്‍ എന്തൊക്കെ ചെയ്താല്‍ ഇവിടെ ഉണ്ടാകും എന്ന് നമുക്ക് പറഞ്ഞു തരാനുള്ള വലിയൊരു ടെക്സ്റ്റ് ബുക്കാണ് മമ്മൂക്ക.

നിങ്ങള്‍ എങ്ങനെ പോയാല്‍, അല്ലെങ്കില്‍ നിങ്ങള്‍ ഉള്ളിടത്തോളം കാലം മലയാള സിനിമയില്‍ നില്‍ക്കണമെങ്കില്‍ എന്ത് ചെയ്യണമെന്നുള്ള ടെക്‌സ്റ്റ്ബുക്ക് ആണ് അദ്ദേഹം,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.

Content Highlight: Kalabhavan Shajon about Mammootty

Exit mobile version