ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, മിനിമം ഗ്യാരണ്ടിയെന്ന ആളുകളുടെ പ്രതീക്ഷ വലിയ ഉത്തരവാദിത്തം: നസ്രിയ

/

മിനിമം ഗ്യാരന്റി തരുന്ന താരമെന്ന പ്രേക്ഷകരുടെ വിലയിരുത്തലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടി നസ്രിയ ഫഹദ്.

ആളുകളുടെ ആ പ്രതീക്ഷ അല്ലെങ്കില്‍ അവരുടെ ആ വിശ്വാസം വലിയ ഉത്തരവാദിത്തമാണെന്നായിരുന്നു നസ്രിയ പറഞ്ഞത്.

അതുകൊണ്ട് തന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും അത്രയും ശ്രദ്ധിച്ചാണെന്നും താരം പറയുന്നു.

‘ആ വിശ്വാസം ഒരിക്കലും പോകരുതല്ലോ. സമീര്‍ താഹിര്‍ ആണ് സൂക്ഷ്മദര്‍ശിനിയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. സിനിമ ശ്വസിക്കുന്ന കുറെ പേര്‍ ചുറ്റുമുണ്ട്.

അത് മമ്മൂക്കയുടെ വേറെ ലെവല്‍ പരിപാടിയാണ്, കണ്ട് തന്നെ പഠിക്കണം: കലാഭവന്‍ ഷാജോണ്‍

നല്ല ക്വാളിറ്റിയുള്ള കഥകളും പ്രോജക്ടുകളുമാണ് അവരുടെ അടുത്തേക്ക് എത്തുന്നത്. അതില്‍ നിന്നും വീണ്ടും നമ്മള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ക്വാളിറ്റി ഒന്നുകൂടി കൂടുമല്ലോ,’ നസ്രിയ പറയുന്നു.

ടൈപ്പ് കാസ്റ്റിങ്ങ് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ‘അങ്ങനെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നിയിട്ടില്ല.

കഥാപാത്രങ്ങള്‍ ഒരേപോലെയുള്ളതാണെന്നും തോന്നിയിട്ടില്ല. ക്യൂട്ട് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. പിന്നെ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ എന്ന് എനിക്ക് തോന്നിയാല്‍ ഞാനത് ചെയ്യാന്‍ തയ്യാറാവില്ലല്ലോ.

എനിക്ക് ഉറപ്പാണ് മമ്മൂക്ക ഡയലോഗ് മറന്നതല്ല, അങ്ങനെ പറഞ്ഞതാണ്: ചിന്നു ചാന്ദ്‌നി

സൂക്ഷമദര്‍ശിനി അത്തരത്തിലേറെ വ്യത്യസ്തത ഉള്ള കഥാപാത്രമാണല്ലോ. അതുപോലെ ഈ അടുത്ത വീട്ടിലെ കുട്ടി ഇമേജ്… നമ്മള്‍ കാണുന്ന ഓരോരുത്തരും ഈ അടുത്ത വീട്ടിലെ ആളുകള്‍ തന്നെയല്ലേ..

അവരെല്ലാം വ്യത്യസ്തരുമല്ലേ. പിന്നെ ഈ അടുത്ത വീട്ടിലെ കുട്ടി ഇമേജില്‍ പ്രശ്‌നമില്ലല്ലോ..അങ്ങനെ പല ടൈപ്പ് അടുത്ത വീട്ടിലെ കുട്ടിയാവാന്‍ എനിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം,’ നസ്രിയ പറയുന്നു.

Content Highlight: Nazriya Fahadh about type casting

 

Exit mobile version