ആറാം തമ്പുരാന്റെ തിരുമൊഴികള്‍..’ആര്‍ക്കും സംശയമൊന്നുമില്ലല്ലോ’: ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുത്താന്‍ പറ്റിയ മൊതല് തന്നെ

ആറാം തമ്പുരാന്റെ തിരുമൊഴികള്‍..

‘ആര്‍ക്കും സംശയമൊന്നുമില്ലല്ലോ’

രഞ്ജിത്തിന്റെ വിശദീകരണം കേള്‍ക്കുകയായിരുന്നു.

നടിയെ ബംഗാളില്‍ നിന്ന് എറണാകുളത്തെ എന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവര്‍ക്ക് സിനിമ കഥ പറഞ്ഞു കൊടുത്തു. അസിസ്റ്റന്റാണ് കഥ പറഞ്ഞു കൊടുക്കുന്നത്. ആ സമയത്ത് അവരുടെ ചലനങ്ങളും ശരീരവും വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കഥാപാത്രത്തിന് യോജിക്കുമോ എന്ന് നോക്കാന്‍.

Also Read: മോഹന്‍ലാലിനെ ബൂസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്; ഇന്നിപ്പോള്‍ വിമര്‍ശനം കേള്‍ക്കുകയല്ലേ: കമല്‍

പിന്നീട് റൂമിലെ ബാല്‍ക്കണിയിലേക്ക് പോയി. അവര്‍ പിറകെ വന്നു. സിഗരറ്റ് കൊടുത്തു. അത് വലിച്ചു തിരിച്ചു പോയി. അവര്‍ക്ക് പറ്റിയ റോള്‍ ഇല്ല എന്ന് മനസ്സിലായപ്പോള്‍ അത് പറയാന്‍ അസിസ്റ്റന്റിനെ ഏല്പിച്ചു. അവര്‍ വളരെ ദേഷ്യത്തോടെയാണ് തിരിച്ചു പോയത്.

ഇത്രയുമാണ് രഞ്ജിത്തിന്റെ നറേഷന്‍..അതായത് ബംഗാളിലെ പ്രശസ്തയായ നടിയെ ഫ്‌ലൈറ്റ് ടിക്കറ്റ് കൊടുത്ത് വിളിച്ചു വരുത്തിയത് അവരുടെ എക്‌സ്പ്രഷനും ശരീരഭാഷയുമൊക്കെ നോക്കാനാണ് എന്ന്. ഒരു പുതുമുഖനടിയാണെങ്കില്‍ അത് മനസ്സിലാക്കാം. ഒരു ഭാഷയിലെ പ്രശസ്തയായ നടിയെ അവരുടെ ഫിലിമുകളോ അഭിനയശേഷിയോ ഒന്നും നോക്കാതെ ആരെങ്കിലും കാശ് ചിലവാക്കി വിളിച്ചു വരുത്തുമോ?.

ഇവിടെ വിളിച്ചു വരുത്തി. ആദ്യം വള പരിശോധിച്ചു. പിന്നെ കഴുത്ത് പരിശോധിക്കാന്‍ നിന്നപ്പോള്‍ അവര്‍ ആട്ടിവിട്ടു. ഉദ്ദേശിച്ച കാര്യം നടക്കുന്ന ടൈപ്പല്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ റോളില്ല എന്ന് പറയാന്‍ അസിസ്റ്റന്റിനെ ഏല്പിച്ചു. അത്രയുമാണ് സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളത്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അനുമാനിക്കാവുന്നത് അത്രയുമാണ്.

നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളും അവര്‍ ഉപയോഗിച്ച വാക്കുകളും സൂക്ഷ്മവും കൃത്യവുമാണ്. ഈ ഘട്ടത്തില്‍ അവരെ അവിശ്വസിക്കേണ്ട യാതൊന്നുമില്ല.

സ്ത്രീപീഡനക്കേസില്‍ ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ അവിടെ പോയി സന്ദര്‍ശിച്ച് അയാള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് ഈ ഫ്യുഡല്‍ മാടമ്പി.

‘വെള്ളമടിച്ച് പാതിരയ്ക്ക് വീട്ടില് വന്നുകയറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാതൊഴിക്കാനും തുലാവര്ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചുതല്ലികരയാനും എനിക്കൊരു പെണ്ണിനെ വേണം. എന്താ പോരുന്നോ?’

Also Read: ഒരു യാചകന് വലിയ ലോട്ടറി അടിച്ച പോലെയായിരുന്നു എനിക്ക് ആ ചിത്രം: അനൂപ് മേനോൻ

എന്ന് ലാലിന്റെ കഥാപാത്രത്തിന് ഡയലോഗ് കൊടുത്ത മഹാസാഹിത്യകാരനാണ്. മലയാള സിനിമയിലെ എക്കാലത്തേയും വൃത്തികെട്ട സ്ത്രീവിരുദ്ധ ഡയലോഗ്. ആ ഒറ്റ ഡയലോഗിനുള്ളില്‍ തന്നെ ഇവന്റെ അആഇഉ മുഴുവനുണ്ട്.

ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുത്താന്‍ പറ്റിയ മൊതല് തന്നെയാണ്. ആ സ്ഥാനത്ത് ഇനിയും ഈ മൊതലിനെ തുടരാന്‍ അനുവദിച്ചാല്‍ നാറിക്കൊണ്ടിരിക്കുക ഈ സര്‍ക്കാറായിരിക്കും. എത്ര പെട്ടെന്ന് പിടിച്ചു പുറത്തിടുന്നുവോ അത്രയും നല്ലത്.

-നിഷാന്ത് പരിയാരം-

Exit mobile version