മമ്മൂക്ക ആ സിനിമ മനോഹരമായി ചെയ്തപ്പോള്‍ പൃഥ്വി അവന്റെ കഴിവിനെ കാണിച്ചു: ഭീമന്‍ രഘു

ഇത്തവണത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം എന്ന സിനിമക്കായിരുന്നു പൃഥ്വി അവാര്‍ഡ് നേടിയത്. ബെന്യാമിന്‍ എഴുതിയ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ എത്തിയത്. നജീബ് എന്ന യുവാവിന്റെ യഥാര്‍ത്ഥ ജീവിതമായിരുന്നു സിനിമ പറഞ്ഞത്.

എന്നാല്‍ ഇത്തവണ മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ ചിലര്‍ക്ക് നിരാശയുണ്ട്. മമ്മൂട്ടി തന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ വളരെ മനോഹരമായി അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ഭീമന്‍ രഘു. അതേസമയം പൃഥ്വി അവന്റെ കഴിവിനെ കാണിച്ചുവെന്നും അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: മമ്മൂക്കക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, എന്നിട്ടും എനിക്ക് വേണ്ടി അദ്ദേഹം അവാർഡ് വാങ്ങി: മീര ജാസ്മിൻ

‘ഇത്തവണത്തെ അവാര്‍ഡുകളൊക്കെ പ്രഖ്യാപിക്കപ്പെട്ടു. മമ്മൂക്ക തന്റെ സിനിമകളില്‍ വളരെ നന്നായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷെ ആടുജീവിതത്തില്‍ പൃഥ്വിരാജ് ചെയ്തത് ഒരുപാട് മനോഹരമായിട്ടാണ്. അയാളുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും വളരെ ഭംഗിയായി തന്നെ പൃഥ്വി ചെയ്തു.

ആ കഥാപാത്രത്തിന് വേണ്ടി അവന്‍ എത്ര കിലോയാണ് കുറച്ചത്. അതൊക്കെ തന്നെയാണ് ആ സിനിമക്കും പൃഥ്വിക്കും വലിയ സ്വീകാര്യത കിട്ടാന്‍ കാരണമായത്. പിന്നെ സ്വന്തം അഭിനയം മമ്മൂക്കയുടെ അത്ര വരില്ലെന്ന് പൃഥ്വി മുമ്പ് പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ അഭിനയം കണ്ടാണ് താന്‍ അഭിനയം പഠിച്ചതെന്നും പൃഥ്വി അന്ന് പറഞ്ഞിട്ടുണ്ട്.

Also Read: അന്ന് ആ സിനിമ ക്രിറ്റിസിസം നേരിട്ടു; സത്യത്തില്‍ അവിടെ എന്റെ കാല്‍ക്കുലേഷന്‍ തെറ്റുകയായിരുന്നു: ജീത്തു ജോസഫ്

പിന്നെ മമ്മൂക്ക നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എങ്ങനെയുള്ള കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ആ കഥാപാത്രത്തെ വളരെ മനോഹരമായി മമ്മൂക്ക ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് രണ്ടുപേരുടെയും അഭിനയത്തെയോ അവരുടെ സിനിമയെയോ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

മമ്മൂക്ക വളരെ മനോഹരമായി അദ്ദേഹത്തിന്റെ സിനിമ ചെയ്തിട്ടുണ്ട്. അതേസമയം പൃഥ്വി അവന്റെ കഴിവിനെ കാണിച്ചു. സ്വന്തം ശരീരത്തെ പാടെ മാറ്റിയാണ് ആ സിനിമ ചെയ്തത്. അത് നമുക്ക് കാണാന്‍ സാധിക്കും. സ്വന്തം കഥാപാത്രത്തിന് വേണ്ടി പൃഥ്വി ഏറെ ത്യാഗം അനുഭവിച്ചിട്ടുണ്ട്. അവന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്,’ ഭീമന്‍ രഘു പറഞ്ഞു.

Content Highlight: Bheeman Raghu Talks About Prithviraj Sukumaran

 

 

Exit mobile version