ലൈംഗികാതിക്രമം; നടന്‍ ജയസൂര്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവ നടി

നടന്‍ ജയസൂര്യയ്ക്ക് എതിരെ പരാതി; പരാതിക്കാരിയുടെ പ്രാഥമിക മൊഴി ശേഖരിച്ച് പൊലീസ്‌നരത്തെ പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയത്.

കൊച്ചി: നടന്‍ ജയസൂര്യയ്ക്ക് എതിരെ പൊലീസില്‍ പരാതി. നേരത്തെ പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നല്‍കിയത്.

അമ്മയില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ രാജിവെച്ചു; എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടു; വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് നേതൃത്വം

പൊലീസ് മേധാവിയ്ക്കാണ് പരാതി നല്‍കിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴി പൊലീസ് സ്വീകരിക്കും. വിഷയത്തില്‍ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോ?ഗസ്ഥര്‍ പ്രാഥമികമായ മൊഴി ശേഖരിച്ചു.

ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.

തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍വെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ ആരോപണം.

എന്റെ കരിയറിലെ ടേണിങ് പോയിന്റായി ഞാന്‍ കാണുന്നത് ആ സിനിമയാണ്: സൈജു കുറുപ്പ്

മുകേഷ് അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി ഉയര്‍ത്തിയത്. മുകേഷിന് പുറമെ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നാണ് ആരോപണം.

 

Exit mobile version