വിപിന്‍ദാസില്‍ നിന്നും അസിസ്റ്റന്റുമാര്‍ പഠിക്കേണ്ടത് സംവിധാനമല്ല, മറ്റൊന്നാണ്: പൃഥ്വിരാജ്

സംവിധായകന്‍ വിപിന്‍ദാസില്‍ നിന്നും അസിസ്റ്റന്റുമാര്‍ പഠിക്കേണ്ടത് സംവിധാനമല്ലെന്നും മറിച്ച് എങ്ങനെ നടന്മാരുടെ ഡേറ്റ് വാങ്ങിയെടുക്കാമെന്നുള്ളതാണെന്നും നടന്‍ പൃഥ്വിരാജ്. ഗുരുവായൂരമ്പലനടയില്‍ സക്‌സസ് സെലിബ്രേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വരാജ്.

‘ഈ പ്രൊജക്ടുമായി വിപിന്‍ എന്നെ അപ്രോച്ച് ചെയ്യുമ്പോള്‍ മറ്റൊരു കഥയാണ് എന്നോട് പറഞ്ഞത്. വിപിന്‍, ഉടനെയൊന്നും എനിക്ക് സമയമുണ്ടാകില്ല. ഒന്ന് രണ്ട് ആക്ടിങ് കമിറ്റ്‌മെന്റ്‌സുണ്ട്. പിന്നെ ഒരു സിനിമ സംവിധാനം ചെയ്യുന്നുമുണ്ട് എന്ന് പറഞ്ഞു.

ഓ അതേ അല്ലേ ശരിയെന്ന് പറഞ്ഞു. അതിന് ശേഷം പിന്നെ കറങ്ങിത്തിരിഞ്ഞ് മറ്റൊരു കഥയുമായി വന്നു. പൃഥ്വീ, ഇതില്‍ രണ്ട് ഹീറോസുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിയുടെ കുറച്ച് ദിവസം മതിയാകുമെന്ന് പറഞ്ഞു.

ആ സമയത്ത് ഞാന്‍ മണാലിയില്‍ ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അവിടേക്ക് സാരഥിയും വിപിനും മുകേഷ് സാറും കൂടി വന്നു. ഒരു ദിവസം വൈകുന്നേരമാണ് ഇവര്‍ വന്നത്. പിറ്റേ ദിവസം രാവിലെയായപ്പോള്‍ ഇവര്‍ക്ക് ഞാന്‍ ഡേറ്റ് കൊടുത്തു. അത് എങ്ങനെ സംഭവിച്ചു എന്നറിയില്ല.

മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ പ്രധാനി ദിലീപ്; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെട്ടു

ഇത് ഞാനും വിപിനില്‍ നിന്ന് പഠിക്കേണ്ട കാര്യമാണ്. അങ്ങനെ സിനിമ സംഭവിച്ചു വലിയ വിജയമായി. ഇ 4 എന്റര്‍ടൈന്‍മെന്റിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഏറ്റവും വലിയ വിജയമായ സിനിമയായി ഇത് മാറി.

അതിന് ശേഷം വിപിനെ കണ്ടപ്പോള്‍ അല്ല അപ്പോള്‍ നമ്മള്‍ ആദ്യം പറഞ്ഞ കഥ എന്തുചെയ്യുമെന്ന് എന്നോട് ചോദിച്ചു. അത് നമുക്ക് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. മറ്റ് കമിറ്റ്‌മെന്റ്‌സ് തീര്‍ക്കാന്‍ ഉണ്ട് അതാണ് പ്രശ്‌നം ഉടനെ നടക്കാന്‍ ഇടയില്ലെന്ന് പറഞ്ഞ എന്റെ അടുത്ത് നിന്ന് അല്‍പനേരം സംസാരിച്ചപ്പോഴേക്ക് വിപിന്‍ ഡേറ്റ് വാങ്ങി എടുത്തു. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.

പ്രായം കൂടുന്തോറും പുച്ഛം കൂടുന്ന നടനാണ് അദ്ദേഹം: പൃഥ്വിരാജ്

പിന്നെ വിപിന്‍ നല്ല ഫിലിം മേക്കറാണ്. ഈ ഴോണര്‍ ക്രാക്ക് ചെയ്തിട്ടുള്ള ഫിലിം മേക്കറാണ്. അങ്ങനെയുള്ള മറ്റൊരാള്‍ ബേസില്‍ ആയിരിക്കും. ബേസില്‍ പിന്നെ സംവിധാനത്തേക്കാള്‍ ഇപ്പോള്‍ അഭിനയത്തിലാണല്ലോ കോണ്‍സണ്‍ട്രേറ്റ് ചെയ്യുന്നത് (ചിരി)

എന്തായാലും ആനന്ദനെ എന്നില്‍ കണ്ടെത്തിയതിന് വിപിനോട് ഞാന്‍ നന്ദി പറയുകയാണ്. ഇതിനേക്കാള്‍ ഞാന്‍ എക്‌സൈറ്റഡാണ് ഞങ്ങളുടെ അടുത്ത സിനിമയിലെ കഥാപാത്രത്തിന് വേണ്ടി,’ പൃഥ്വി പറഞ്ഞു.

ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫിനേയും പൃഥ്വിരാജിനേയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. പൃഥ്വിരാജ്-ബേസില്‍ കോമ്പോയും നിഖില വിമല്‍, അനശ്വര രാജന്‍, ബൈജു തുടങ്ങിയ നീണ്ടതാരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു.

Exit mobile version