കെ.ജി.എഫ്, അനിമല്‍ പോലുള്ള ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മാര്‍ക്കോ എത്തിക്കുമ്പോള്‍ എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ഷെരീഫ് മുഹമ്മദ്.
വേറെ ഒരു സിനിമ പോലെയായിരിക്കും മാര്‍ക്കോ എന്നൊന്നും താന്‍ അവകാശപ്പെടുന്നില്ലെന്നും എന്നിരുന്നാലും 100% കോണ്‍ഫിഡന്‍സ് ഉണ്ടെന്നുമായിരുന്നു ഷെരീഫ് പറഞ്ഞത്.
‘നല്ലൊരു ഔട്ട്പുട്ട് ആണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിനുവേണ്ടി എല്ലാവരും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ക്കോയെ എല്ലാവരും ഏറ്റെടുക്കണമെന്നാണ് എന്റെ വ്യക്തിപരമായ താല്പര്യം.
ഉണ്ണിക്ക് ഈ ഒരു സബ്ജെക്ടില്‍ ഉണ്ടായിരുന്ന കോണ്‍ഫിഡന്‍സാണ് എനിക്ക് ഏറ്റവും പ്രചോദനം ആയത്. ആക്ഷന്‍ പടത്തില്‍ ഉണ്ണി മുകുന്ദന്‍ ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ്.
കഥ ഇഷ്ടമായി, പക്ഷേ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല: വിജയ് സേതുപതി
ഈ ഒരു സബ്ജക്റ്റില്‍ ഉണ്ണിയുടെ കോണ്‍ഫിഡന്‍സും ആക്ഷന്‍ ചെയ്യാനുള്ള കേപ്പബിലിറ്റിയും മാക്‌സിമം എക്‌സ്‌പോസ് ചെയ്താല്‍ നല്ലൊരു ആക്ഷന്‍ മൂവി മലയാളത്തില്‍ കൊണ്ടുവരാന്‍ സാധിക്കും എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് മാര്‍ക്കോ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്, അദ്ദേഹം പറഞ്ഞു.
അതുപോലെതന്നെ ചെയ്യാന്‍ പറ്റിയിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച ഭരതനാട്യം; അന്ന് ഞാന്‍ തകര്‍ന്നുപോയി: സൈജു കുറുപ്പ്
ഉണ്ണി മുകുന്ദന്‍ ഈ സിനിമയ്ക്കുവേണ്ടി എടുത്ത എഫര്‍ട്ട് എത്രമാത്രമാണെന്ന് ഈ സിനിമ കാണുമ്പോള്‍ നമുക്ക് മനസിലാകും.
ഉണ്ണിയുടെ പെര്‍ഫോമന്‍സ് വര്‍ണിക്കാന്‍ എനിക്ക് വാക്കുകളില്ല.
അതുപോലെ സംവിധായകന്‍ ഹനീഫിന്റെ ഡെഡിക്കേഷനും സപ്പോര്‍ട്ടും ഈ മൂവിയുടെ ഓരോ സ്റ്റേജിലും വളരെ അധികം ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്, ഷെരീഫ് മുഹമ്മദ് പറഞ്ഞു.
Content Highlight: Producer Muhammed Sherrif about Marco Movie