മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തു ഇനി മോഹന്‍ലാലിനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുകയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ രാജ് ബി. ഷെട്ടി.
തീര്‍ച്ചയായും മോഹന്‍ലാല്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അത്തരമൊരു ആഗ്രഹം ഇല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ എന്നുമായിരുന്നു രാജ് ബി ഷെട്ടിയുടെ മറുപടി.
‘ആഗ്രഹം ഉണ്ട്. പക്ഷേ ഒരു ആക്ടര്‍ എന്ന നിലയില്‍ നമുക്ക് ചൂസ് ചെയ്യാന്‍ കഴിയില്ലല്ലോ. നല്ല ക്യാരക്ടറും പ്രൊജക്ട് വരുമ്പോള്‍ ചെയ്യാമെന്നതാണ്.
രാജ് ബി ഷെട്ടി കന്നഡ നടനാണോ അതോ ഒരു മലയാള നടനാണോ എന്ന ചോദ്യത്തിന് ചിരിയോടെയായിരുന്നു രാജ് ബി ഷെട്ടിയുടെ മറുപടി. ഇവിടെ ഞാന്‍ ഇപ്പോള്‍ ഒരു വാടക വീടെടുത്തു. കേരളം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവിടുത്തെ ആളുകള്‍, സിനിമ എല്ലാം ഇഷ്ടമാണ്.
എന്നെ സംബന്ധഇച്ച് ഇതെല്ലാം ബോണസ് ആണ്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. നെഗറ്റീവ് ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല.
ഒരു ആക്ടര്‍ ആയി എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ് ഞാന്‍. രുധിരത്തില്‍ തന്നെ സോഫ്റ്റ്‌നെസും സ്ട്രങ്ത്തും ഉണ്ട്. അത്തരമൊരു കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ പറ്റുമോ എന്നാണ് നോക്കിയത്.
സിനിമ എന്നത് ഒരു ലേണിങ് സ്‌കൂളാണ്. നമുക്ക് ഇങ്ങോട്ട് പണം തന്ന് നമ്മള്‍ പഠിക്കുകയാണ്. ടര്‍ബോയില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.
ടൊവിനോയുമായി അതിന് ശേഷം ഒരുപാട് സിനിമകള്‍ വന്നിരുന്നു, ആ കാരണം കൊണ്ട് ചെയ്തില്ല: ഐശ്വര്യ ലക്ഷ്മി
കൊമേഴ്ഷ്യല്‍ സ്‌പേസില്‍ എങ്ങനെ ഡയലോഗ് ഡെലിവറി ചെയ്യണം, ബോഡി ലാംഗ്വേജ് എങ്ങനെ ആയിരിക്കണം എങ്ങനെ ഇന്‍ഡിമിഡേറ്റ് ചെയ്യണം. ഇതെല്ലാം ലേണിങ് ആണ്. അവിടെ ഹീറോയും വില്ലനും എന്ന വ്യത്യാസമൊന്നുമില്ല.
ടര്‍ബോയിലെ കഥാപാത്രം ചാലഞ്ചിങ് തന്നെയായിരുന്നു. എക്‌സ്‌പ്ലോര്‍ ചെയ്യുക എന്നതാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതൊക്കെ എന്റെ ഭാഗ്യമാണ്.
ഞാന്‍ ചെയ്ത മറ്റ് മലയാളം സിനിമ പോലെയല്ല രുധിരം. മലയാളം സംസാരിക്കാന്‍ ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു, രുധിരം ഷൂട്ട് ചെയ്യുന്ന സമയത് പഠിച്ചെടുത്തതാണ് രാജ് ബി ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty about His Movie selection and Mohanlal and Mammootty