ആ മെസ്സേജ് അയച്ചതും അടുത്ത സെക്കന്റില്‍ ശോഭനാ മാമിന്റെ വീഡിയോ കോള്‍ എത്തി: തരുണ്‍ മൂര്‍ത്തി

/

തുടരും എന്ന ചിത്രത്തിലേക്ക് നടി ശോഭന എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ആ വേഷം ശോഭന ചെയ്യണമെന്ന് താന്‍ ഉറപ്പിച്ചിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.

ഒരു ദിവസം രാവിലെ ശോഭന മാമിന് ഒരു മെസ്സേജ് അയച്ചതിനെ കുറിച്ചും അടുത്ത സെക്കന്റില്‍ അവരുടെ ഫോണില്‍ നിന്നും വന്ന വീഡിയോ കോള്‍ കണ്ട് ഞെട്ടിപ്പോയതിനെ കുറിച്ചുമൊക്കെയാണ് തരുണ്‍ സംസാരിക്കുന്നത്.

‘ എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു ശോഭനാ മാം ഈ സിനിമ ചെയ്യുകയാണെങ്കില്‍ മാമിനെ തിരിച്ചുകൊണ്ടുവരണമെന്ന്. പക്ഷേ മാം അഭിനയിക്കുമോ എന്നറിയില്ല, ഒരു കോണ്‍ടാക്ടും ഇല്ല, നമ്മള്‍ ജ്യോതിക മാമിനെ സമീപിച്ചാലോ എന്നാലോചിച്ചു.

പക്ഷേ ആരൊക്കെ വന്നാലും ശോഭന മാം ചെയ്താലേ ശരിയാകൂ എന്ന തീരുമാനത്തിലാണ് ഞാന്‍ നിന്നത്. എന്നാലും നമ്മള്‍ ഓപ്ഷന്‍സ് നോക്കണമല്ലോ. ജ്യോതിക മാമിനേയും നോക്കിയിരുന്നു. ഞാന്‍ അവരെ പോയി മീറ്റ് ചെയ്തിരുന്നു. അപ്പോഴേക്കും ശോഭനാ മാം ഇതില്‍ ഓക്കെ പറഞ്ഞു.

അങ്ങനെയാണ് അത് മാറിപ്പോയത്. പിന്നെ തെലുങ്കില്‍ നിന്നുള്ള ഒന്ന് രണ്ട് ആര്‍ടിസ്റ്റുകളെ നോക്കിയിരുന്നു. കാരണം ഇത് കുറച്ച് തമിഴൊക്കെ സംസാരിക്കുന്ന സ്ത്രിയാണ്. അപ്പോള്‍ അങ്ങനെ ഏത് ലാംഗ്വേജില്‍ നിന്ന് വേണമെങ്കിലും കൊണ്ടുവരാവുന്ന ലിബര്‍ട്ടി ഉണ്ടായിരുന്നു.

എനിക്ക് ഇവനെ നേരത്തെ അറിയുക പോലുമില്ല, പക്ഷേ ആദ്യദിവസം തന്നെ ഞങ്ങള്‍ സെറ്റായി: ലിജോ മോള്‍

അങ്ങനെ ഒടുവില്‍ വീണ്ടും ശോഭന മാമില്‍ തന്നെ എത്തി. ഞാന്‍ ഒന്ന് വിളിച്ചുനോക്കാമെന്ന് പറഞ്ഞ് ഒരു കോള്‍ ചെയ്തു. മോഹന്‍ലാലിനെ വെച്ച് ഒരു പടം ചെയ്യുന്നുണ്ട്. ശോഭന മാം അഭിനയിക്കുമോ എന്ന് ചോദിക്കുന്നുണ്ട് ആര്‍ യു റെഡി എന്ന് ചോദിച്ചപ്പോള്‍ യെസ് അവരോട് വിളിക്കാന്‍ പറയൂ എന്ന് പറഞ്ഞു.

അങ്ങനെ ഞാനൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ഒരു ദിവസം രാവിലെ ഫ്രഷായിട്ട് ഇരിക്കാമെന്ന് കരുതി ഏഴ് മണിക്ക് ഏഴുന്നേറ്റ് മാമിന് ടെക്സ്റ്റ് ഇട്ടു. മാം തരുണ്‍മൂര്‍ത്തിയാണ്. കഥ നരേറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് മെസ്സേജ്. ബെഡില്‍ ഇരുന്നാണ് മെസ്സേജ് അയക്കുന്നത്.

ആ മെസ്സേജ് പോയോ റീഡ് ചെയ്‌തോ എന്ന് ഞാന്‍ നോക്കിയതും അപ്പോള്‍ തന്നെ തിരിച്ച് ഒരു വീഡിയോ കോള്‍. അതായത് ഞാന്‍ ഡ്രസ് പോലും ഇട്ടിട്ടില്ല. അവിടുന്ന് ബനിയനൊക്കെയിട്ടിട്ട് ഹലോ മാം എന്ന് ഉറക്കപ്പിച്ചില്‍ പറഞ്ഞു.

വീഡിയോ കോളിലാണ് കഥ നരേറ്റ് ചെയ്യുന്നത്. പറഞ്ഞോളൂ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാന്‍ ഇങ്ങനെ ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞു. ഇതാണ് കഥാപാത്രത്തിന്റെ ലെയേഴ്‌സ് കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞു. മാം തന്നെ ഡബ്ബ് ചെയ്യണം എന്നൊക്കെ പറഞ്ഞു.

ഞാനായിരുന്നെങ്കില്‍ മാറി നിന്നേനെ, അദ്ദേഹം മാറി നില്‍ക്കണമെന്ന് പറയാന്‍ എനിക്ക് പറ്റില്ല: ജഗദീഷ്

ഓക്കെ ഞാന്‍ ചെയ്യാം എത്ര ദിവസം വേണം എന്ന് ചോദിച്ചു. അത് പോലും എനിക്കറിയില്ല. ആ സ്‌റ്റേജ് എത്തിയിട്ടില്ലായിരുന്നു. എങ്കിലും ഏകദേശം ഒരു 25 ദിവസം വേണമെന്ന് പറഞ്ഞു. ഓക്കെ പ്രൊഡക്ഷനില്‍ വിളിക്കാന്‍ പറയൂ. അയാം റെഡി എന്ന് പറയുന്നു.

പിന്നെ എല്ലാം പടപടേന്ന് ആയിരുന്നു. എനിക്ക് ആ ക്യാരക്ടര്‍ എന്താണെന്ന് വോയ്‌സ് അയച്ചുകൊണ്ടേ ഇരിക്കണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഓരോ സീന്‍ ബൈ സീന്‍ ഞാന്‍ മാമിന് പറഞ്ഞു കൊടുത്തു.

ലളിത ഇങ്ങനെ ചെയ്യുന്നത് ഇതുകൊണ്ടാണ് എന്ന രീതിയില്‍. ഞാന്‍ എനിക്കറിയാവുന്ന തമിഴില്‍ ആയിരുന്നു വോയ്‌സ് അയച്ചു തുടങ്ങിയത്. അപ്പോള്‍ നിങ്ങള്‍ മലയാളം സംസാരിക്കൂ, തമിഴില്‍ ആ ഇമോഷന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞു. അത്തരത്തില്‍ ഭയങ്കര പ്രൊഫഷനലാണ് പുള്ളിക്കാരി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Director Tharun Moorthy about Shobana

Exit mobile version