രുധിരത്തിലെ മെമ്പര്‍ വര്‍ഗീസ് എനിക്കൊരു ചലഞ്ചായിരുന്നു: കുമാരദാസ്

/

രുധിരത്തിലെ മെമ്പര്‍ വര്‍ഗീസ് എന്ന കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനില്‍ എത്തിച്ച നടനാണ് കോട്ടയം സ്വദേശിയായ കുമാരദാസ് ടി.എന്‍.

ഹിന്ദി വെബ്‌സീരീസുകളിലും ചില സിനിമകളിലുമൊക്കെയായി സജീവമായ കുമാരദാസിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു രുധിരത്തിലേത്.

മെമ്പര്‍ വര്‍ഗീസ് എന്ന കഥാപാത്രം തന്നിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് കുമാരദാസ്. കാസ്റ്റിങ് ഡയറക്ടര്‍ അലന്‍ പ്രാക് ആണ് തന്നെ ഈ പ്രൊജക്ടിലേക്ക് കൊണ്ടു വന്നതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരദാസ് പറയുന്നു.

‘ഓഡിഷനു ചെന്നപ്പോള്‍ സിനിമയുടെ സംവിധായകനായ ജിഷോ ഉണ്ടായിരുന്നില്ല. വേറെ ഒരു രീതിയിലാണ് അപ്പോള്‍ ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മോനെ, നിന്നെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു എന്ന് അദ്ദേഹം എന്റെ മുഖത്തു നോക്കി പറഞ്ഞു: അജു വര്‍ഗീസ്

പക്ഷേ, എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. പിന്നീട് ഒരു ഡിസംബര്‍ മാസത്തിലാണ് എന്നെ ഈ കഥാപാത്രത്തിന് ഉറപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് രുധിരം ടീമില്‍ നിന്ന് വിളിയെത്തുന്നത്.

പിന്നാലെ, ജിഷോ വിളിച്ചു പറഞ്ഞു, ‘കുമാരാ… ഈ കഥാപാത്രത്തിനായി വയര്‍ കുറയ്ക്കണം’ എന്ന്. ഞാനും കുറെക്കാലമായി വയറൊന്നു കുറയ്ക്കണം എന്നു കരുതി ഇരിക്കുകയായിരുന്നു.

ഈ സിനിമ കൂടി അതാവശ്യപ്പെട്ടതോടെ ഒരു ചലഞ്ച് ആയി അക്കാര്യം ഏറ്റെടുത്തു. എനിക്ക് അധികം സമയം അതിനായി ഉണ്ടായിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങും.

റോഷന്‍ എന്നൊരു സുഹൃത്ത് ഉണ്ട്. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങളെ പരിശീലിപ്പിക്കുന്ന കക്ഷിയാണ്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടാക്കി. 45 ദിവസത്തെ വര്‍ക്കൗട്ട് പ്ലാന്‍ ചാര്‍ട്ട് ചെയ്തു.

ഫ്യൂഡല്‍ സിനിമകള്‍ ഇപ്പോഴും ആളുകള്‍ക്ക് ഇഷ്ടമാണ്, ലൂസിഫര്‍ ഫ്യൂഡല്‍ സിനിമയല്ലേ: ഷാജി കൈലാസ്

അങ്ങനെ ഒരു വിധം വയര്‍ കാണിക്കാന്‍ പറ്റുന്ന ഷെയ്പ്പിലേക്ക് എത്തി. അങ്ങനെയാണ് ഷൂട്ട് ചെയ്തത്. പിന്നെ, ബൈക്ക് ഓടിക്കുന്ന സീനുണ്ട് സിനിമയില്‍.

ഞാന്‍ അധികം വണ്ടി ഓടിക്കുന്ന ആളല്ല. അതുകൊണ്ട്, അക്കാര്യം പരിശീലിക്കാനായി ഞാന്‍ ഒരു ബൈക്ക് വാങ്ങി. അത് ഓടിച്ചു പരിശീലിച്ചു.

പിന്നെ സിനിമയില്‍ ഫൈറ്റ് ചെയ്യാനുണ്ട്. അതിനും ചെറിയൊരു മുന്നൊരുക്കം ഞാന്‍ നടത്തിയിരുന്നു. സ്റ്റണ്ട് എന്നു പറയുന്നതിനെക്കാള്‍ അടിയാണ് അവിടെ നടക്കുന്നത്.

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ റോബിനും അഭിലാഷും ഉണ്ടായിരുന്നു. അവര്‍ എനിക്ക് പ്രാക്ടീസ് തന്നിരുന്നു. ഒരു മാസം ഞാനും പ്രത്യേകം പരിശീലനം നേടി.

പ്രാക്ടീസ് ചെയ്തത് ഒന്നുമല്ല അവിടെ ചെയ്തത്. റിയലിസ്റ്റിക് അടിയാണ് സിനിമയില്‍ കാണിക്കുന്നത്. കൂടുതലും സിംഗിള്‍ ഷോട്ടുകളായിരുന്നു. ഫേക്ക് ചെയ്യാന്‍ പറ്റില്ല. അതിനുവേണ്ടി ശരീരത്തെ പാകപ്പെടുത്താന്‍ ഈ പരിശീലനം സഹായിച്ചു,’ കുമാരദാസ് പറയുന്നു.

Content Highlight: Rudhiram Actor Kumaradas about his character

 

Exit mobile version