പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിലും ചിലയാളുകളെ കാണുന്നതേ ഇഷ്ടമല്ലാത്ത ചിലരുണ്ടാകും. അവരുടെ സ്വഭാവമോ പെരുമാറ്റമോ എന്താണെന്ന് പോലും അറിയാതെയായിരിക്കും ആ അകല്‍ച്ച.
അത്തരത്തില്‍ സിനിമാ മേഖലയില്‍ തന്നെ കണ്ണിന് നേരെ കാണാന്‍ ഇഷ്ടമല്ലാതിരുന്ന ഒരാളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
മറ്റാരുമല്ല, നടന്‍ ജാഫര്‍ ഇടുക്കിക്ക് തന്നെ കാണുന്നത് തന്നെ വെറുപ്പായിരുന്നെന്നും അദ്ദേഹം തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജു വര്‍ഗീസ് പറയുന്നു.
താന്‍ അഭിനയിച്ച വെള്ളിമൂങ്ങ എന്ന സിനിമ കണ്ടതിന് ശേഷമാണ് തന്നോടുള്ള വെറുപ്പ് അദ്ദേഹത്തിന് മാറിയതെന്നും അജു വര്‍ഗീസ് പറയുന്നു.
ഫ്യൂഡല്‍ സിനിമകള്‍ ഇപ്പോഴും ആളുകള്‍ക്ക് ഇഷ്ടമാണ്, ലൂസിഫര്‍ ഫ്യൂഡല്‍ സിനിമയല്ലേ: ഷാജി കൈലാസ്
ഒരു പടത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ജാഫര്‍ ഇടുക്കി ചേട്ടന്‍ എന്റെ അടുത്തു വന്നു. മോനെ, നിന്നെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു എന്ന് പറഞ്ഞു.
ഒരു സമയത്ത് നിന്നെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഞാന്‍ നിന്റെ വെള്ളിമൂങ്ങ കണ്ടു. അന്നെന്റെ അഭിപ്രായം മാറിയെന്ന് പറഞ്ഞു. അപ്പോള്‍ അത് എനിക്ക് വലിയൊരു കോംപ്ലിമെന്റായിട്ടാണ് ഫീല്‍ ചെയ്തത്.
അത്തരത്തില്‍ ചില വ്യക്തികളോട് നമുക്കും ഇഷ്ടക്കേട് തോന്നാം. അവരെ നേരിട്ടറിയില്ലെങ്കില്‍ പോലും അവരുടെ രൂപമോ മുഖഭാവമോ ഒക്കെ നമുക്ക് ഇറിറ്റേഷന്‍ ഉണ്ടാക്കാം.
എല്ലാം തികഞ്ഞവര്‍ അല്ലല്ലോ മനുഷ്യര്‍. അത്തരത്തില്‍ പുള്ളിക്ക് എന്നോടും തോന്നിയിട്ടുണ്ടാകും. എനിക്കും അങ്ങനെ തോന്നിയ ഇഷ്ടം പോലെ പേരുണ്ട്. മുന്‍പ് കോളേജില്‍ പഠിക്കുമ്പോഴും ഇപ്പോഴുമൊക്കെ. ഇല്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും എന്റെ ആ ശീലം നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: ആസിഫ് അലി
എന്നുവെച്ച് നമ്മള്‍ അത് ക്യാരി ചെയ്യുന്നില്ല. പുള്ളിയും അത് ക്യാരി ചെയ്തിട്ടില്ല. എവിടെയെങ്കിലും വെച്ച് നമ്മളെ കാണുമ്പോള്‍ ഒരു താത്പര്യക്കുറവ്.
അദ്ദേഹം പറഞ്ഞത് ആ വെള്ളിമൂങ്ങയെന്ന സിനിമ കണ്ടില്ലായിരുന്നെങ്കില്‍ സാജന്‍ ബേക്കറി എന്ന സിനിമയിലേക്ക് ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം വരില്ലായിരുന്നു എന്നായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese About Jaffar Idukki