മമ്മൂട്ടിയുടെ ആ ഇരട്ട കഥാപാത്രം ഒരു ഭാരമായി മാറി, താത്പര്യമില്ലാതെ ചെയ്ത സിനിമ: സിബി മലയിൽ

മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

ചില സിനിമകൾ ഇൻസ്പയർ ആവാറുണ്ട്, അമൽ മാത്രമല്ല പല ഫിലിം മേക്കേഴ്സും അങ്ങനെയാണ്: ജ്യോതിർമയി

മമ്മൂട്ടി – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രമായിരുന്നു തനിയാവർത്തനം. അതിന് ശേഷം സിബി മലയിലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രങ്ങളായിരുന്നു ഓഗസ്റ്റ് ഒന്നും പരമ്പരയും. രണ്ടിന്റെയും തിരക്കഥ ഒരുക്കിയത് എസ്. എൻ സ്വാമിയായിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്ന് വലിയ വിജയമായപ്പോൾ പരമ്പര പ്രതീക്ഷിച്ച വിജയം നേടിയില്ല.

പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. ഒട്ടും താത്പര്യമില്ലാതെ ചെയ്ത ചിത്രമാണ് പരമ്പരയെന്നും നിർമാതാവ് വലിയ സമ്മർദ്ദം തന്നിട്ടാണ് ആ ചിത്രം ചെയ്തതെന്നും സിബി പറയുന്നു. ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോൾ ചെയ്തതും ഒരു വലിയ ഭാരമായെന്നും സിബി പറഞ്ഞു. റെഡ്.എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സിനിമ ചെയ്താല്‍ നിങ്ങളോടുള്ള ഇഷ്ടം വെറുപ്പായി മാറുമെന്ന് പലരും പറഞ്ഞു: ആസിഫ് അലി

‘പരമ്പര എന്ന സിനിമ ഞാന്‍ ഒട്ടും താത്പര്യത്തില്‍ ചെയ്തതായിരുന്നില്ല. അന്ന് പ്രൊഡ്യൂസര്‍ വലിയ രീതിയില്‍ പ്രഷറ് ചെയ്യുകയായിരുന്നു. അദ്ദേഹം സ്വാമിയിലും എന്നിലുമുള്ള വിശ്വാസത്തിന് പുറത്താണ് ആ സിനിമ ചെയ്യാന്‍ പറഞ്ഞത്.

സൊസൈറ്റിയുടെ നിര്‍ബന്ധംകൊണ്ടാവരുത് ഒരു സ്ത്രീ അമ്മയാകേണ്ടത്: ജ്യോതിര്‍മയി

ഓഗസ്റ്റ് ഒന്നിന്റെ സക്‌സസ് വെച്ചിട്ടാണ് ആ കോമ്പിനേഷന്‍ വര്‍ക്കാകുമെന്ന് അദ്ദേഹം പറയുന്നത്. പക്ഷെ ആ കഥയുടെ ആദ്യം തൊട്ടേ ഈ പരിപാടി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അതില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തതോടെ വലിയ ഭാരമാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

 

Content highlight: Sibi Malayil About Parambara Movie

Exit mobile version