736 രൂപയായിരുന്നു എന്റെ ശമ്പളം, ദിവസത്തില്‍ 18 മണിക്കൂര്‍ വരെ ആ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്: സൂര്യ

കേരളത്തിലും നിറയെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരമാണ് സൂര്യ. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന സൂര്യ 44 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും അതിന് മുന്‍പ് താന്‍ ജീവിച്ച ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സൂര്യ.

സിനിമയിലെത്തണമെന്ന് ഒരിക്കല്‍പോലും ആഗ്രഹിക്കാതെ ഈ മേഖലയില്‍ എത്തിയ ആളാണ് താനെന്നാണ് സൂര്യ പറയുന്നത്.

എന്റെ അഭിനയത്തില്‍ അദ്ദേഹം തൃപ്തനല്ലെന്ന് തോന്നുന്നു: ഷൂട്ടിനിടെ നയന്‍താര എന്നെ വിളിച്ചു: സത്യന്‍ അന്തിക്കാട്

അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും സൂര്യ പറയുന്നു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഒരു വസ്ത്രകയറ്റുമതി സ്ഥാപനത്തില്‍ 736 രൂപ മാസശമ്പളത്തില്‍ താന്‍ ജോലി ചെയ്തിരുന്നെന്നും അന്നൊക്കെ പതിനെട്ട് മണിക്കൂര്‍ വരെ ഓരോ ദിവസവും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സൂര്യ പറയുന്നു.

‘അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. 18 വയസ് തികയുമ്പോള്‍ നമ്മളെല്ലാവരും ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുക.

ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ’ എന്ന് ലിജോ, പുളളി നാക്ക് വായിലേക്കിട്ടില്ല അതിന് മുന്‍പ് ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു: ജാഫര്‍ ഇടുക്കി

ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന സമയമാണ് അത്. എന്നെ ആരെങ്കിലും അംഗീകരിക്കുമോ, സമൂഹം എങ്ങനെയാവും എന്നെ മനസിലാക്കുക എന്നിങ്ങനെയുള്ള ചോദ്യം മനസിലേക്ക് കടന്നുവരും.

സിനിമയല്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്. ആ സമയത്താണ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി ലഭിച്ചത്.

40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ആ സിനിമയുടെ മാത്രം തിരക്കഥ: പ്രിയദര്‍ശന്‍

ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയും. മാസം തോറും ശമ്പളമായി കിട്ടുന്ന ആ വെളുത്ത കവറിന്റെ കനം ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്.

സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ എന്റെ ആ പഴയ ദിവസങ്ങളില്‍ ഞാന്‍ ജീവിക്കുകയായിരുന്നു’, സൂര്യ പറയുന്നു.

Content Highlight: Actor Suriya about his past job and Remmunaration

 

Exit mobile version