കുറേ നാളായി അഭിനന്ദന കോളുകളൊക്കെ വന്നിട്ട്, പ്രാവിന്‍കൂട് ഷാപ്പിനെ കുറിച്ച് സൗബിന്‍

/

സൗബിന്‍ ഷാഹിര്‍ ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന പ്രാവിന്‍കൂട് ഷാപ്പ് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് റിവ്യൂകള്‍ക്ക് നന്ദി പറയുകയാണ് ബേസില്‍.

കുറച്ചുനാളായി കോളുകളും മെസ്സേജുകളും ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ പ്രാവിന്‍കൂട് ഷാപ്പിന് ശേഷം ആളുകള്‍ വിളിക്കുന്നുണ്ടെന്നുമായിരുന്നു തമാശ രൂപേണ സൗബിന്‍ പറഞ്ഞത്.

‘ കുറേ പ്രയാസപ്പെട്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് അത് മനസിലാകും. മേക്കപ്പിന്റെ കാര്യത്തിലായാലും മാനറിസങ്ങളുടെ കാര്യമായാലും ആക്ഷേപ ഹാസ്യവും കോമഡിയും ത്രില്ലറും ലൗവും എല്ലാം മിക്‌സായ സിനിമയാണ്.

ലാലേട്ടന്‍, ഇന്നസെന്റേട്ടന്‍, പപ്പുച്ചേട്ടന്‍; കോമഡി കേട്ട് ചിരിയടക്കിക്കിടക്കാന്‍ പാടുപെട്ടു: ചന്ദ്രലേഖയെ കുറിച്ച് സുകന്യ

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്. നല്ല മെസ്സേജുകളാണ് വരുന്നത്. കണ്ടവര്‍ വിളിക്കുന്നുണ്ട്. കുറേ നാളായി കോളുകളൊക്കെ വന്നിട്ട്. ഇപ്പോള്‍ കോളും മെസ്സേജുമൊക്കെ വരുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.

അതുപോലെ ബേസിലിനൊപ്പമുള്ള പരിപാടിയും അടിപൊളിയായിരുന്നു. ബേസിലുമായിട്ട് മായാനദിയിലും വൈറസിലും ഉണ്ടായിരുന്നു. മുഴുനീള കോമ്പിനേഷന്‍ ചെയ്യുന്നത് ഇതിലാണ്.

ഞങ്ങള്‍ തമ്മില്‍ അടുത്ത് പരിചയമില്ലായിരുന്നു. ഈ പടത്തോടെയാണ് പരിചയമായത്. ഇപ്പോള്‍ എല്ലാ ദിവസവും രാവിലെ വീഡിയോ കോളൊക്കെ ചെയ്യും. രാത്രി ഗുഡ് നൈറ്റ് ഒക്കെ പറയും. (ചിരി)

ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നും അഭിനയിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു., നമ്മുടെ സുഹൃത്തുക്കളുടെ പടങ്ങളിലൊക്കെ തന്നെയാണ് ബേസില്‍ അഭിനയിച്ചത്. അവര്‍ പറഞ്ഞ് ബേസിലിനെ കുറിച്ചൊക്കെ അറിയാം. കോമ്പിനേഷന്‍ രംഗങ്ങളില്‍ രണ്ട് തരത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. കൂടുതല്‍ ടേക്കുകള്‍ പോകുമ്പോള്‍ ഞങ്ങള്‍ കുറച്ചുകൂടി അടിപൊളിയായിരുന്നു.

നസീര്‍ സാര്‍ ആ വെള്ളം എന്റെ വായിലേക്ക് ഒഴിച്ചുതന്നതും വായ പൊള്ളി, ശ്വാസനാളം ചുരുങ്ങിപ്പോയി, ശബ്ദം പൂര്‍ണമായി നഷ്ടമായി: കലാരഞ്ജിനി

പിന്നെ ഭാഷയുടെ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ കൊച്ചി ഭാഷയ്ക്ക് തൃശൂര്‍ഭാഷ പറയണമായിരുന്നു. കുറേ ടേക്കുകള്‍ എടുക്കേണ്ടി വന്നു. എട്ട് ദിവസം എടുത്താണ് ഡബ്ബ് ചെയ്യേണ്ടി വന്നത്. ആദ്യമായിട്ടാണ് ഇത്രയും ദിവസം എടുത്ത് ചെയ്യുന്നത്.

ഓരോരോ സീനായി ചെയ്തുപോയതാണ്. പിന്നെ ബേസിലിന്റെ കൂടെയുള്ള വര്‍ക്ക് അടിപൊളിയായിരുന്നു. ബേസിലിന്റെ സര്‍ട്ടിലായിട്ടുള്ള പല പെര്‍ഫോമന്‍സ് ഇതില്‍ ഉണ്ടായിരുന്നു. ഇനിയും ഒന്നിച്ച് സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു,’ സൗബിന്‍ പറഞ്ഞു.

Content Highlight: Soubin Shahir about Pravinkoodu Shaapu

Exit mobile version