മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ തരുണ്‍മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് ഒരു സിനിമയിലെത്തുന്നത്.
ചിത്രത്തില്‍ തന്റെ അച്ഛനെ അഭിനയിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് തരുണ്‍. ഒരു വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം അദ്ദേഹം നിരസിച്ചെന്നും ആ സിനിമയ്ക്ക് താനൊരു ബാധ്യതയാകരുതെന്ന തോന്നലായിരുന്നു അദ്ദേഹത്തിനെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
തന്റെ അസിസ്റ്റന്റുമാര്‍ നിര്‍ബന്ധിച്ചാണ് ഒടുവില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹത്തിന് തനിക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ട്രിബ്യൂട്ട് ഒരു സീനിലൂടെ താന്‍ നല്‍കിയെന്നും തരുണ്‍ പറയുന്നു.
മലയാളം ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയം തന്നെയായിരിക്കും ആ ചിത്രം: കുഞ്ചാക്കോ ബോബന്‍
ഞാന്‍ എന്റെ കൂടെയുള്ള അസിസ്റ്റന്റുമാരോട് നിര്‍ബന്ധിക്ക് നിര്‍ബന്ധിക്ക് എന്ന് പറഞ്ഞു. കാരണം അവരുമായി അച്ഛന്‍ കുറച്ചുകൂടി അറ്റാച്ച്ഡ് ആണ്. അങ്ങനെ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചു. ഒരു കണ്ടീഷനും വെച്ചു.
ഞാന്‍ വന്ന് നിങ്ങളുടെ മുന്നില്‍ അഭിനയിച്ചു കാണിക്കാം. അത് ഓക്കെ ആണെങ്കില്‍ മാത്രം എടുത്താല്‍ മതിയെന്ന ഡിമാന്റായിരുന്നു അത്. അങ്ങനെ വന്നു. ഫര്‍ഹാന്റ ഫാദറായിട്ട് ഒരു വേഷം ചെയ്തു.
എന്നെ കൊണ്ട് അച്ഛന് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ട്രിബ്യൂട്ട് അദ്ദേഹത്തിന് ലാലേട്ടനോടൊപ്പം ഒരു മൊമന്റ് കൊടുത്തു. എന്നതാണ്. അതല്ലേ എനിക്ക് കൊടുക്കാന്‍ പറ്റുള്ളൂ.
കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല ഞാന്‍: ജഗദീഷ്
പുള്ളി അത് ഡബ്ബൊക്കെ ചെയ്യുന്ന സമയത്ത് നന്നായി എന്‍ജോയ് ചെയ്യുന്നത് ഞാന്‍ കാണുന്നുണ്ട്. ലാലേട്ടനെപ്പോലെ ഇംപ്രവൈസ് ചെയ്ത് ചെയ്യുന്നതൊക്കെ കണ്ടപ്പോള്‍ സന്തോഷം തോന്നി.
മോഹന്‍ലാലിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് കൊടുക്കാന്‍ പറ്റി. വളരെ നാച്ചുറലായിട്ട് അദ്ദേഹം ചെയ്തിട്ടുമുണ്ട്,’ തരുണ്‍മൂര്‍ത്തി പറഞ്ഞു.
Content Highlight: Tharun Moorthy about his father and Thudarum Movie