മാര്‍ക്കറ്റും കഴിവുള്ള സംവിധായകരൊക്കെ എന്നെ വെച്ച് സിനിമയെടുക്കാന്‍ മുന്നോട്ടുവരുന്നല്ലോ, ഒരുപാട് സന്തോഷം: പൃഥ്വിരാജ്

കഴിവും മാര്‍ക്കറ്റുമുള്ള സംവിധായകര്‍ തന്നെ വെച്ച് സിനിമയെടുക്കാന്‍ മുന്നോട്ടുവരുന്നതില്‍ സന്തോഷണുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

വരാനിരിക്കുന്ന തന്റെ മൂന്ന് സിനിമകളെ കുറിച്ചും പൃഥ്വി വേദിയില്‍ സംസാരിച്ചു. വിപിന്‍ ദാസ്, നിസാം ബഷീര്‍, വിഷ്ണു മോഹന്‍ എന്നിവര്‍ക്കൊപ്പമുള്ള സിനിമകളാണ് പൃഥ്വി അനൗണ്‍സ് ചെയ്തത്. നിലവില്‍ എമ്പുരാന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വിരാജ്. അതിനുശേഷമായിരിക്കും ഈ ചിത്രങ്ങള്‍ ആരംഭിക്കുക.

‘ഞാന്‍ അടുത്ത സിനിമകള്‍ ചെയ്യാന്‍ പോകുന്ന കുറെ സംവിധായകര്‍ ഇവിടെയുണ്ട്. വിപിന്‍ ദാസിന്റെ അടുത്ത സിനിമ ഞാനാണ് ചെയ്യുന്നത്. നിസാം ബഷീറിന്റെയും വിഷ്ണുവിന്റെയും പുതിയ സിനിമകളില്‍ ഞാനാണ്.

മാര്‍ക്കറ്റുള്ള, കഴിവുള്ള സംവിധായകരൊക്കെ എന്നെ വെച്ച് സിനിമയെടുക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരുടെയും പ്രോജക്ടുകളെ ഞാന്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്. ആ സിനിമകള്‍ക്കെല്ലാം ഇതുപോലെ ഒരു സായാഹ്നം ഉണ്ടാകട്ടെ,’ പൃഥ്വിരാജ് പറഞ്ഞു.

‘പൃഥ്വിരാജിന്റെ സെറ്റില്‍ കൃത്യസമയത്ത് ചെല്ലണം; ഇല്ലെങ്കില്‍ ഒരു നോട്ടമുണ്ട്, സുകുവേട്ടനെ ഓര്‍മ വരും: ബൈജു

ഗുരുവായൂരമ്പല നടയിലിന് മുമ്പേ പൃഥ്വിരാജിനോട് പറഞ്ഞ കഥയാണ് ഇതെന്നും സന്തോഷ് ട്രോഫി എന്നാണ് ചിത്രത്തിന്റെ പേരെന്നും വിപിന്‍ ദാസ് നേരത്തെ പറഞ്ഞിരുന്നു. ഒരു കോമഡി ഴോണറിലുള്ള ചിത്രമാണ് ഇതെന്നും വിപിന്‍ ദാസ് പറഞ്ഞു.

‘സന്തോഷ് ട്രോഫി’ പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ഒരു കുഞ്ഞു പടമാണ്. 2016-2017 കാലത്താണ് സിനിമയുടെ കഥ ആദ്യമായി ആലോചിച്ചത്. അത് രാജുവിന്റെ ഫ്ളേവര്‍ കൂടി വരുന്ന രീതിയിലും പുതിയ തരത്തിലും ആലോചിക്കുകയാണ്. രാജുവിന് ചാലഞ്ചിങ്ങായ കഥാപാത്രമായിരിക്കും അത്,’ വിപിന്‍ ദാസ് പറഞ്ഞു.

ഹെവി ക്ലൈമാക്സ്‌ വേണമെന്ന് വിജയ് പറഞ്ഞപ്പോൾ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് നടന്നില്ല: ലാൽ ജോസ്

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ‘നോബഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി.വി. സാരഥിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സമീര്‍ അബ്ദുല്‍ ആണ് തിരക്കഥ. ‘റോഷാക്കി’നും ‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്കും ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അതേസമയം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

 

Exit mobile version