എന്റെ കരിയര്‍ ബെസ്റ്റ് ആ ചിത്രമാണെന്ന് പറയുമ്പോള്‍ എന്റെ ടെന്‍ഷന്‍ അതാണ്: ജഗദീഷ്

/

കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ് നടന്‍ ജഗദീഷ് ഇപ്പോള്‍. കോമഡി കഥാപാത്രങ്ങളില്‍ നിന്നൊക്കെ വിട്ട് അല്‍പം സീരിയസ് റോളുകള്‍ എടുത്തു തുടങ്ങിയതു മുതല്‍ ജഗദീഷ് എന്ന നടനെ പ്രേക്ഷകനെ വിസ്മയിച്ചുകൊണ്ടിരിക്കുകയാണ്. പോയവര്‍ഷങ്ങളില്‍ ജഗദീഷ് ചെയ്തുവെച്ചിരിക്കുന്ന ഓരോ വേഷങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നുണ്ട്.

നിലവില്‍ താന്‍ നേരിടുന്ന ഒരു പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ഇപ്പോഴാണ് എന്ന് പറയുന്നത് തന്നെ സംബന്ധിച്ച് വലിയ ചലഞ്ചാണെന്ന് ജഗദീഷ് പറയുന്നു.

‘എന്റെ ഏറ്റവും വലിയ ചലഞ്ചെന്ന് പറയുന്നത് എന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ഇപ്പോഴെന്ന് പറയുന്നു. അതാണ് എന്റെ ടെന്‍ഷനും ചലഞ്ചും.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇത് വലിയ വെല്ലുവിളികളുടെ സമയം: അല്ലു അര്‍ജുന്‍

കരിയറിലെ ബെസ്റ്റ് എന്ന് പറയുമ്പോള്‍ അവര്‍ തന്നിരിക്കുന്നത് നൂറില്‍ 85ഓ 90 ഓ ആണെന്നിരിക്കട്ടെ. എന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് ഇപ്പോഴത്തേതെന്ന് ഒരുപാട് പേര്‍ വിളിച്ചു പറഞ്ഞു.

ഫാലിമിയാണ് ഇതുവരെയുള്ളതില്‍ ദി ബെസ്റ്റ് എന്ന് പറയുമ്പോള്‍ അതിന്റെ മുകളില്‍ പോകാന്‍ പറ്റുമോ എന്നാണ് ഞാന്‍ നോക്കുന്നത്. ഇതിലും ബെസ്റ്റ് എന്ന് പറയുമ്പോള്‍ അടുത്തതില്‍ ഞാന്‍ 91 മാര്‍ക്ക് വാങ്ങണം. അതെങ്ങനെ കിട്ടും. അതിനനുസരിച്ചുള്ള സ്‌ക്രിപ്റ്റും ഡയറക്ടറേയും കിട്ടണം. അതാണ് എന്റെ ടെന്‍ഷന്‍.

‘അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ വസ്ത്രം മാറാന്‍ പോലും പൊലീസ് സമയം തന്നില്ല’; നീരസം രേഖപ്പെടുത്തി അല്ലു

കരിയര്‍ ബെസ്റ്റ് ഇതാണെന്ന് പറഞ്ഞ് 90 മാര്‍ക്ക് തന്നിട്ടുണ്ടെങ്കില്‍ അടുത്തതില്‍ 89 കിട്ടിയാല്‍ പ്രേക്ഷകര്‍ പറയും അത്ര പോരാ എന്ന്. അപ്പോള്‍ എന്റെ ചലഞ്ചും ഉത്തരവാദിത്തവും ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്. കരിയര്‍ ബെസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെങ്കിലും അയ്യോ ഇനി അടുത്ത പടത്തില്‍ എന്താവുമോ എന്നാണ് മനസില്‍.

പെട്ടെന്ന് കയറി 60 തന്നാല്‍ നമ്മള്‍ എന്തുചെയ്യും. ഊതിവീര്‍പ്പിച്ച ബലൂണ്‍ ആയിപ്പോയോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കും. ഭാഗ്യവശാല്‍ അങ്ങനെയില്ല. കാരണം നമ്മള്‍ ഓരോ റോളും സെലക്ട് ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ചും സൂക്ഷിച്ചുമാണ്. സംവിധായകര്‍ നമ്മളെ അപ്രോച്ച് ചെയ്യുമ്പോള്‍ ഇന്നത്തെ ഇംപ്രൂവ്ഡ് ആയിട്ടുള്ള പൊസിഷന്‍ നോക്കിയിട്ടുള്ള കഥാപാത്രങ്ങളാണ് എന്നെ ഏല്‍പ്പിക്കുന്നത്.

അവരുടെ സഹായവും സഹകരണവും ഉണ്ടെങ്കില്‍ പ്രേക്ഷകരെ നിരാശപ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ജഗദീഷ് പറയുന്നു.

Content Highlight: Actor Jagadhish about the challenges he faced

Exit mobile version