ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂക്ക തന്നെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്‍ജോയ് ചെയ്യുകയാണ്; അഭിമാനം തോന്നുന്നു: സുഹാസിനി

/

പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സുഹാസിനി. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് സുഹാസിനി എത്തിയത്. പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച സിനമകളുടെ ഭാഗാകാന്‍ സുഹാസിനിക്കായി.

മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെ കുറിച്ചും നിലവില്‍ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുഹാസിനി.

ഓരോ സിനിമയും അത്രയും എന്‍ജോയ് ചെയ്താണ് മമ്മൂക്ക ചെയ്യുന്നതെന്നും അമിതാഭ് ബച്ചനും അതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും സുഹാസിനി പറയുന്നു.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇത് വലിയ വെല്ലുവിളികളുടെ സമയം: അല്ലു അര്‍ജുന്‍

ഓരോ സിനിമയിലൂടെയും സ്വയം നവീകരിക്കുകയാണ് മമ്മൂക്ക. ഭ്രമയുഗം കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എല്ലാം കാണുമ്പോള്‍ അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്‍ജോയ് ചെയ്യുന്നത് പോലെ തോന്നുകയാണ്. അമിതാഭ് ബച്ചനെ പോലെ.

അമിതാഭ് ബച്ചന്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുമ്പോള്‍ മമ്മൂക്ക മെയിന്‍ റോളുകള്‍ ചെയ്യുകയാണ്. വലിയ അഭിമാനം തോന്നും നമുക്ക്.

എന്റെ വീട്ടില്‍ ഞാന്‍ വലിയ മമ്മൂക്ക ഫാനും മണി വലിയ മോഹന്‍ലാല്‍ ഫാനുമാണ്. ഞങ്ങള്‍ രണ്ടാള്‍ക്കാരും മലയാള സിനിമയുടെ വലിയ ആരാധകരാണ്. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനം തന്നെയുണ്ട്,’ സുഹാസിനി പറയുന്നു.

മമ്മൂട്ടിയുടെ കയ്യില്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ ഒരു ലൈബ്രറി തന്നെയുണ്ടെന്നും സിനിമയോട് അത്രകണ്ട് ആവേശം അദ്ദേഹത്തിനുണ്ടെന്നും സുഹാസിനി പറഞ്ഞു.

എന്റെ കരിയര്‍ ബെസ്റ്റ് ആ ചിത്രമാണെന്ന് പറയുമ്പോള്‍ എന്റെ ടെന്‍ഷന്‍ അതാണ്: ജഗദീഷ്

1987ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍.

മമ്മുട്ടി, സുഹാസിനി, സുകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് താന്‍ കരഞ്ഞുപോയെന്നും അഭിമുഖത്തില്‍ സുഹാസിനി പറയുന്നുണ്ട്.

താന്‍ മരിച്ചു കിടക്കുന്ന സീനില്‍ മമ്മൂക്ക കരയുന്നത് കണ്ട് താനും അറിയാതെ കരഞ്ഞുപോയെന്നും ഉടനെ ഫാസില്‍ കട്ട് വിളിക്കുകയായിരുന്നെന്നും സുഹാസിനി പറയുന്നു.

Content Highlight: Suhasini about Mammootty

 

Exit mobile version