വല്ല്യേട്ടന്റെ രണ്ടാം ഭാഗം എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നെന്ന് നിര്‍മാതാവ് ബൈജു അമ്പലക്കര.
വല്ല്യേട്ടന്‍ കഴിഞ്ഞപ്പോള്‍ തന്നെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞ് താന്‍ ഓടി നടക്കുകയായിരുന്നെന്നും അത് നടക്കാതെ പോയതിന് ഒരു കാരണമുണ്ടെന്നും ബൈജു അമ്പലക്കര പറയുന്നു.
‘വല്ല്യേട്ടന്‍ എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷം ഹിറ്റ് മേക്കേഴ്‌സ് ആയ രഞ്ജിത്ത്-ഷാജി കൈലാസ് എന്ന കൂട്ടുകെട്ടില്‍ നിന്ന് രഞ്ജിത്ത് മാറി സ്വന്തമായി മോഹന്‍ലാലിനെ വച്ച് രാവണപ്രഭു എന്ന സിനിമ ചെയ്തു. അങ്ങനെ ഷാജിക്ക് നല്ല സബ്ജക്റ്റ് എഴുതാന്‍ ആളില്ലാതെ വന്നു.
രഞ്ജി രഞ്ജിയുടെ വഴിക്കും ഷാജി ഷാജിയുടെ വഴിക്കും പോയി. വല്ല്യേട്ടന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം നടക്കാതെ പോയത് ഇതുകാരണമാണ്.
ഇവരെ രണ്ടു പേരെയും യോജിപ്പിക്കാനായി ഞാന്‍ രഞ്ജിയോട് ഒരു കഥ എഴുതി താ, ഷാജി ചെയ്യും നമുക്ക് വല്ല്യേട്ടന്റെ സെക്കന്‍ഡ് എടുക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ അന്ന് ഇവര്‍ ചെറുതായിട്ട് മാനസികമായി അകന്നിരുന്നു. അങ്ങനെ കുറേ കാലം ഞാന്‍ ശ്രമിച്ചു. ഈ അടുത്ത കാലത്തും ഞാന്‍ രഞ്ജിത്തിനെ വിളിച്ചു പറഞ്ഞു ‘രഞ്ജീ, സമയം പോകുന്നു… അടുത്ത ഓണം ആകുമ്പോള്‍ ഇതൊന്ന് ചെയ്യണമല്ലോ’ എന്ന്.
ഞാന്‍ ഒരാളെ വച്ച് സബ്ജക്റ്റ് എഴുതി കൊണ്ടു ചെന്നപ്പോള്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുമില്ല.
എം.ടിയുടെ അസിസ്റ്റന്റിനെ വച്ച് ഒരു കഥ എഴുതിക്കൊണ്ടു ചെന്നപ്പോള്‍ ഇത് നല്ല ഒരു സിനിമയ്ക്കുള്ള കഥയാണെന്നും പക്ഷേ വല്ല്യേട്ടന്റെ സെക്കന്‍ഡ് ആയി എടുക്കാന്‍ പറ്റില്ലെന്നുമായിരുന്നു രഞ്ജി പറഞ്ഞത്.
ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസ് അവരാണ്: ബേസില്‍
മമ്മൂക്കയുടെ വേറെ സിനിമയായിട്ട് വേണമെങ്കില്‍ എടുക്കാം എന്ന് പറഞ്ഞു. എനിക്കതല്ല വേണ്ടത് എനിക്ക് ഈ വല്ല്യേട്ടന്റെ സെക്കന്‍ഡ് പാര്‍ട്ട് ആയിട്ടുള്ള സിനിമ തന്നെ വേണമെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ അതങ്ങ് നീണ്ടു നീണ്ടു പോയി. ഇപ്പോള്‍ വേറെ ഒരാളെക്കൊണ്ട് ഒരു കഥ റെഡിയാക്കി വച്ചിട്ടുണ്ട്. അതിനി സ്‌ക്രിപ്റ്റ് ആക്കണം. മമ്മൂക്ക സമ്മതിച്ചാല്‍ വല്ല്യേട്ടന്റെ രണ്ടാം ഭാഗം ചെയ്യും.
അതുകൂടി മനസ്സില്‍ കണ്ടാണ് വല്യേട്ടന്റെ റീ റിലീസിലേക്ക് ഇറങ്ങിയത്. ഈ പടം നന്നായിട്ട് പോകുകയും മമ്മൂക്ക സമ്മതിക്കുകയും ആണെങ്കില്‍ ഇതിന്റെ സെക്കന്‍ഡിന് ഒരു ചാന്‍സ് ഉണ്ട്,’ ബൈജു അമ്പലക്കര പറയുന്നു.
Content Highlight: Producer Baiju Ambalakkara about Vallyettan Re Release