സെലക്ടീവായപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു, പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കി: രമ്യ സുരേഷ്

/

ചെറിയ വേഷങ്ങളിലൂടെയേും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ ഒരിടം നേടിയെടുത്ത നടിയാണ് രമ്യ സുരേഷ്. പടവെട്ട് എന്ന ചിത്രത്തിലെ പുഷ്പയെന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ രമ്യയ്ക്ക് സാധിച്ചു.

എന്നാല്‍ ഇന്ന് മലയാളത്തില്‍ നിന്ന് തന്നെ തേടി സിനിമകള്‍ എത്തുന്നില്ലെന്ന് രമ്യ പറയുന്നു. സിനിമകള്‍ വരുന്നത് കുറവാണന്നും എന്തുപറ്റിയെന്ന് അറിയില്ലെന്നും രമ്യ പറഞ്ഞു.

‘ ഈയിടെയായി മലയാളത്തില്‍ നിന്ന് സിനിമകള്‍ വരുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റിലല്ലേ സിനിമ ചെയ്യുന്നത്.

എന്നെക്കാള്‍ കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരുമുണ്ട്. അപ്പോള്‍ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നതാവും നല്ലതെന്ന് അണിയറക്കാര്‍ക്ക് തോന്നിക്കാണും. എന്നുവെച്ച് ഞാന്‍ വലിയ പ്രതിഫലമൊന്നുമല്ല ചോദിക്കുന്നത്.

ചെറിയ പൈസയാണ്. പക്ഷേ അതു തന്നെ കൃത്യമായി തന്നില്ലെങ്കില്‍ എന്തുചെയ്യും. ആദ്യം വാക്കുപറഞ്ഞ് ഉറപ്പിച്ച് പിന്നെ മാറും. അല്ലാതെ കടുംപിടുത്തമില്ല.

സൂക്ഷ്മദര്‍ശിനി എന്നെ വെച്ച് ആലോചിച്ച സിനിമയായിരുന്നില്ല: ബേസില്‍ ജോസഫ്

അങ്ങനെ മിസ്സായിപ്പോയ ഇഷ്ടംപോലെ സിനിമകളുണ്ട്. സംവിധായകന്‍ പറഞ്ഞിട്ടാവും നമ്മളെ സമീപിക്കുന്നത്. എന്നാല്‍ പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കും. പകരം സംവിധായകനോട് പറയുന്നത് അവര്‍ക്ക് ഡേറ്റില്ല, ബിസിയാണ് എന്നൊക്കെയാവും.

പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് തന്നെ അതു പറയാറുണ്ട്. തുടക്കത്തില്‍ കൈ നിറയെ സിനിമകള്‍ ഉണ്ടായിരുന്നു. പതിയെ പ്രതിഫലം കൂടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു തുടങ്ങി.

അതിലെനിക്ക് സങ്കടമില്ല. ഒരേപോലെയുള്ള വേഷങ്ങള്‍ ചെയ്യുന്നതിനു പകരം വ്യത്യസ്ത വേഷങ്ങള്‍ക്കായി കാത്തിരിക്കാമല്ലോ. ഇതുവരെ എനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരുപോലെയുള്ളവയാണ്.

ടൈപ്പ് കാസ്റ്റായിപ്പോകുന്നുവെന്ന് റിവ്യൂ പറഞ്ഞ് പറഞ്ഞ് അങ്ങനെയായിപ്പോകുന്നുമുണ്ട്. സംഘട്ടനം, സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഷെയ്ഡ് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

നല്ല കഥാപാത്രങ്ങളാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒന്നും പെര്‍ഫോം ചെയ്യാനില്ലാതെ വരുമ്പോള്‍ ദേഷ്യം വരുമായിരുന്നു. അതിലും ഭേദം സിനിമ ചെയ്യാതിരിക്കുന്നതാണെന്ന് തോന്നി. പിന്നെയാണ് സെലക്ടീവായത്. അപ്പോള്‍ എട്ടുമാസത്തോളം വെറുതെയിരിക്കേണ്ടി വന്നു.

ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല: സുരഭി

ചില അഭിനേതാക്കള്‍ വിളിക്കും. എന്നിട്ട് ഇനി സിനിമകള്‍ വരുമ്പോള്‍ ഒരു നിശ്ചിത തുക പറയാമെന്ന് തീരുമാനിക്കും. അപ്പോള്‍ അതിന് താഴെ ബജറ്റ് വരുന്ന സിനിമകള്‍ ഞാന്‍ ഒഴിവാക്കും.

എന്നാല്‍ സിനിമ റിലീസാകുമ്പോള്‍ എന്നോട് ഇത് പറഞ്ഞവര്‍ ആ കഥാപാത്രം ചെയ്തിട്ടുണ്ടാകും. അങ്ങനെ ഞാന്‍ വിട്ട സിനിമകള്‍ അവര്‍ ചെയ്തത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. എല്ലാവരേയും വിശ്വസിച്ചുപോകും,’ രമ്യ പറയുന്നു.

Content Highlight: Actress Remya Suresh about Malayalam Movie and Remmunaration Issue

Exit mobile version