ബേസില്‍-നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി തിയേറ്ററില്‍ ഹിറ്റടിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി.
മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂക്ഷ്മദര്‍ശിനി എന്ന ഒരു സിനിമയെ പറ്റി താന്‍ കേട്ടിരുന്നെന്നും അന്നൊന്നും ഈ സിനിമയിലെ നായക നടനായി താന്‍ എത്തുമെന്ന് സങ്കല്‍പ്പത്തില്‍ പോലും കരുതിയിരുന്നില്ലെന്നും പറയുകയാണ് നടന്‍ ബേസില്‍ ജോസഫ്.
തന്നെ മനസില്‍ ആലോചിച്ച് എഴുതിയ സിനിമയല്ല സൂക്ഷ്മദര്‍ശിനിയെന്നും ബേസില്‍ പറഞ്ഞു.
‘ സൂക്ഷ്മദര്‍ശിനിയില്‍ എന്നെ ആവേശം കൊള്ളിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കഥ, പിന്നെ പ്രതീക്ഷിക്കാത്തൊരു കാസ്റ്റിങ് കോമ്പോ. ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള ലീഡ് റോളിലെത്തിയ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയാണ് സൂക്ഷ്മദര്‍ശിനി.
ഒരു വര്‍ഷം രണ്ട് സിനിമയില്‍ കൂടുതല്‍ ലഭിക്കുന്ന നടിമാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല: സുരഭി
മിന്നല്‍ മുരളിയുടെ സിനിമാറ്റോഗ്രാഫര്‍ സമീര്‍ താഹിര്‍ ആയിരുന്നു. അപ്പോള്‍ അദ്ദേഹവും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ എന്ന നിലയില്‍ പല പ്രാവശ്യം സൂക്ഷ്മദര്‍ശിനിയെ പറ്റി കേട്ടിട്ടുണ്ട്.
സംവിധായകന്‍ എം.സിയേയും തിരക്കഥാകൃത്തുക്കളായ ലിബിനേയും അതുലിനേയും ഞാന്‍ ഷോര്‍ട്ട് ഫിലിം ചെയ്യുന്ന കാലം തൊട്ടേ അറിയും. പക്ഷേ അതിന് ശേഷം പല ആര്‍ടിസ്റ്റുമാരും മാറിമറിഞ്ഞു വന്നു.
മൂന്ന് നാല് വര്‍ഷത്തിന് ശേഷം ഈ കഥയിലേക്ക് ഒരു നടനായി ഞാനെത്തുമെന്ന് സങ്കല്‍പ്പത്തില്‍പോലും കരുതിയതല്ല. എനിക്ക് വേണ്ടി ആലോചിച്ചുണ്ടാക്കിയ കഥയുമല്ലല്ലോ. നല്ല പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about Sookshmadarshini