എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്, ഏതെങ്കിലും പ്രസ്ഥാനത്തിനോടോ പ്രത്യയശാസ്ത്രത്തോടോ അനുകമ്പയോ വിധേയത്വമോ ഇല്ല: പൃഥ്വിരാജ്

/

വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന നടനാണ് പൃഥ്വിരാജ്. പ്രത്യേകിച്ചും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ തന്റെ ശരികള്‍ പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കാറുണ്ട്.

ലക്ഷദ്വീപ് വിഷയത്തിലുള്‍പ്പടെ ദ്വീപ് ജനതക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു പൃഥ്വിരാജ് സ്വീകരിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ സൈ്വര്യ ജീവിതം തടസ്സപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ രാഷ്ട്രീയത്തെ കുറിച്ചും നിലപാടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൃഥ്വിരാജ്.

നായകന് കൊടുത്ത അതേ പ്രതിഫലം നമ്മള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ തിരിച്ചൊരു ചോദ്യം ചോദിക്കും: ഗ്രേസ് ആന്റണി

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോടും പ്രത്യയശാസ്ത്രത്തിനോടും അനുകമ്പയോ വിധേയത്വമോ ഇല്ലാത്ത ആളാണ് താനെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

തനിക്ക് പേഴ്‌സണല്‍ പൊളിറ്റിക്‌സ് ഉണ്ടെന്നും സ്വന്തം ശരികളും തെറ്റുകളും നിലപാടുകളുമുണ്ടെന്നും അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരിയായിരിക്കില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരാളുടേയും പേഴ്‌സണല്‍ സ്‌പേസില്‍ ചെന്ന് താന്‍ ഇടപെടാറില്ലെന്നും തിരിച്ചും അതേ മര്യാദ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.

ഒ.ടി.ടിക്ക് വേണ്ടി എഴുതി തിയേറ്ററില്‍ ഇറക്കേണ്ടി വന്നു; പരാജയപ്പെട്ടെങ്കിലും അതെന്റെ പ്രിയപ്പെട്ട സ്‌ക്രിപ്റ്റുകളില്‍ ഒന്ന്: മുരളി ഗോപി

‘ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോടും പ്രത്യയശാസ്ത്രത്തിനോടും അനുകമ്പയോ വിധേയത്വമോ ഇല്ലാത്ത ആളാണ് ഞാന്‍. എനിക്ക് എന്റെ പേഴ്‌സണല്‍ പൊളിറ്റിക്‌സ് ഉണ്ട്. പേഴ്‌സണല്‍ ശരികള്‍, തെറ്റുകള്‍, നിലപാടുകള്‍ അതൊക്കെയുണ്ട്.

അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ശരിയായിരിക്കില്ലായിരിക്കാം. ഞാന്‍ നിങ്ങളുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇന്റര്‍ഫിയര്‍ ചെയ്തിട്ട് നിങ്ങള്‍ എന്നെപ്പോലെ ആകണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഞാന്‍ നിങ്ങളെപ്പോലെ ആകണമെന്നും പറയരുത്. അത്രയേ ഉള്ളൂ’, പൃഥ്വിരാജ് പറയുന്നു.

Content Highlight: Actor Prithviraj about his politics

Exit mobile version