കരിയറിലെ ഏറ്റവും വലിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന മാര്‍ക്കോയാണ് ഉണ്ണിയുടെ പുതിയ ചിത്രം.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ആക്ഷന്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മുഴുനീള ആക്ഷന്‍ ത്രില്ലറായി എത്തുന്ന മാര്‍ക്കോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്.
ആക്ഷന്‍ സിനിമകളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം മനപൂര്‍വമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍.
വളരെ അപൂര്‍വമായിട്ടാണ് ഇവിടെ വലിയ ആക്ഷന്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നതെന്നും ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് താനും പുതിയതരം പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാനായി ആഗ്രഹിച്ചെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
ഞാന്‍ ഈ വലയത്തില്‍ കറങ്ങുകയാണെന്ന് തോന്നിയപ്പോഴാണ് വീണ്ടും ആക്ഷന്‍ ഹീറോ എന്ന മാറ്റത്തിലേക്ക് കടന്നത്. എന്റെ തന്നെ നിര്‍മാണകമ്പനിയിലൂടെ തന്നെ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നു.
ഞാന്‍ ഏറെ പ്രതീക്ഷയിലാണ്. നല്ലൊരു സിനിമ ചെയ്തതിന്റെ ആവേശമുണ്ട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായിട്ട് ചെറുപ്പക്കാര്‍ക്കുവേണ്ടി ഒരു സിനിമ ചെയ്തിട്ടില്ല.
കുറച്ചായി കുടുംബചിത്രങ്ങളിലായിരുന്നു ശ്രദ്ധ.” ആ ചുവടുമാറ്റം പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതില്‍നിന്നാണ് യു.എം.എഫ് എന്ന എന്റെ നിര്‍മാണകമ്പനി പിറക്കുന്നത്.
നടനെന്ന നിലയില്‍ പുഷ്പ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല: ഫഹദ് ഫാസില്‍
വലിയൊരു താരനിരയും സംഘട്ടന രംഗങ്ങളുമൊക്കെ ഇതിലുണ്ട്. എന്നാല്‍ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകളുമുണ്ട്. മേപ്പടിയാന്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതിയ അനുഭവമായി തോന്നാം.
മാളികപ്പുറത്തിലെ അയ്യപ്പദാസിന്റെ നിഷ്‌കളങ്കതയും ഇയാള്‍ക്കുണ്ടാവില്ലായിരിക്കാം. എന്നാല്‍, മറ്റ് വില്ലന്‍മാരില്‍നിന്ന് മാര്‍ക്കോ വേറിട്ടുനില്‍ക്കുമെന്നുറപ്പാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Unni Mukundan about Marco Movie